HOME
DETAILS

കലര്‍പ്പില്ലാത്ത പാലും പാലുല്‍പ്പന്നങ്ങളും വിപണിയിലേക്ക്

  
backup
May 23, 2018 | 5:40 AM

%e0%b4%95%e0%b4%b2%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%aa%e0%b4%be%e0%b4%b2%e0%b5%81%e0%b4%82-%e0%b4%aa

 

വൈക്കം: ജൈവതീറ്റ നല്‍കി വളര്‍ത്തുന്ന പശുക്കളില്‍ നിന്നും കറന്നെടുക്കുന്നതും പോഷക ഘടകങ്ങള്‍ അതേപടി നിലനിര്‍ത്തിയിട്ടുള്ളതും കലര്‍പ്പില്ലാത്തതുമായ ജീവന്‍ സമ്പൂര്‍ണ പാലും പാലുല്‍പ്പന്നങ്ങളും വിപണിയിലേക്ക്.
വൈക്കം ടി.വി പുരത്തെ ജീവന്‍ ഡെയറി ഫാമാണ് ജീവന്‍ കൗ മില്‍ക്കും മറ്റ് ഉല്പന്നങ്ങളും ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കുന്നത്. സ്ഫടിക കുപ്പിയിലാണ് പാല്‍ നിറച്ചു വിതരണം ചെയ്യുക. പിന്നീട് മില്‍ക്ക് വെന്‍ഡിംഗ് മെഷീനുകളിലൂടെ കവറുകളില്‍ പാല്‍ ലഭിക്കുന്ന സംവിധാനവും ഒരുക്കും. ദിവസേന ഏകദേശം അയ്യായിരം ലിറ്റര്‍ പാല്‍ ആരംഭത്തില്‍ വിതരണം ചെയ്യും. വിവിധയിടങ്ങളിലായി പ്രത്യേക പരിചരണത്തിലും മേല്‍നോട്ടത്തിലും വളര്‍ത്തുന്ന അഞ്ഞൂറോളം പശുക്കളുടെ പാലാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. പശുക്കളെ നേരിട്ടു കാണാനും ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കും. പാലിന്റെ ഗുണനിലവാരം ഉപഭോക്താക്കള്‍ക്ക് നേരിട്ട് സ്വയം പരിശോധന നടത്താനുള്ള ഏര്‍പ്പാടുമുണ്ട്. ആധുനിക യന്ത്രസംവിധാനങ്ങളുപയോഗിച്ച് തികച്ചും ശുചിത്വം പാലിച്ചും ഗുണനിലവാരം പരിശോധിച്ചുമാണ് പാല്‍ പാസ്ചുറൈസ് ചെയ്ത് കുപ്പികളില്‍ നിറയ്ക്കുന്നത്. തുടര്‍ന്ന് കോള്‍ഡ് ചെയിന്‍ മാര്‍ഗത്തില്‍ ഉപഭോക്താക്കളുടെ താമസസ്ഥലത്ത് എത്തിക്കും.എറണാകുളത്തെ ചില ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും തുടക്കത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പാല്‍ വില്പന. എല്ലാവിധ പ്രകൃതിസഹജമായ ഘടകങ്ങളുടമായി തന്നെ പോഷകവസ്തുക്കള്‍ നീക്കം ചെയ്യാതെ ശുദ്ധമായ പാല്‍ വിതരണം ചെയ്യും. വിവിധതരം ക്ഷീരോല്‍പന്നങ്ങളും മൂല്യവര്‍ധിത വസ്തുക്കളും വിപണിയിലിറക്കും. സ്വയ തൊഴില്‍ സംരംഭകരും ക്ഷീരകര്‍ഷകരുമായവരുടെ കൂട്ടായ്മയാണ് ജീവന്‍ പാലിനു പിന്നിലുള്ളത്. ശുദ്ധമായ ജൈവ പാല്‍ ലഭ്യമാക്കാന്‍ സമ്പൂര്‍ണ ജൈവ കാലിത്തീറ്റ ജീവന്‍ ഫാം തയ്യാറാക്കുന്നുണ്ട്. കുലച്ച ചോളം, മുളപ്പിച്ച പരുത്തിക്കുരു, പയറുപൊടി, വിവിധ ധാന്യങ്ങളുടെ തവിടുകള്‍ തുടങ്ങി ഇതുപതു ഘടക പദാര്‍ത്ഥങ്ങളാണ് സസ്യകാലിത്തീറ്റയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പാല്‍ കൂടാതെ തൈര്, നെയ്യ് തുടങ്ങിയ പാലുല്പന്നങ്ങളും വില്‍പ്പനക്കെത്തിക്കുന്നുണ്ട്.
ജീവന്‍ ഫാം തയ്യാറാക്കുന്ന പ്രത്യേക ജൈവ കാലിത്തീറ്റയും വിപണിയിലെത്തിക്കും. ഇതുപതു വര്‍ഷമായി ക്ഷീരകാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ബിജു മാത്യൂവാണ് ജീവന്‍ ഡെയറി ഫാമിന്റെ ഡയറക്ടര്‍. പി.ഡി.ഡി.പി സ്ഥാപക ചെയര്‍മാന്‍ ഫാ.ജോസഫ് മുട്ടുമനയുടെ കാലടികളെ പിന്തുടര്‍ന്നാണ് മികച്ചതും ശുദ്ധവുമായ പാല്‍ വിതരണത്തില്‍ ജീവന്‍ ഫാം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡാര്‍ഡ്‌സ് അഥോറിട്ടി മാനദണ്ഡങ്ങള്‍ പാലിച്ചാണ് പാല്‍ ശേഖരണവും വിതരണവും. ഐ.എസ്.ഒ സര്‍ട്ടിഫൈഡ് സ്ഥാപനമാണിത്. കസ്റ്റമര്‍ സര്‍വീസിനു വിപുലമായ ഏര്‍പ്പാടുകളുമുണ്ട്.
ശുദ്ധമായ പാല്‍ വൃത്തിയായ സാഹചര്യത്തില്‍ ഉപഭോക്താക്കളിലെത്തിക്കാന്‍ ആലപ്പുഴ കേന്ദ്രമായുള്ള ഫാമില്‍ വ്യാപകമായ വില്പന സംവിധാനമൊരുക്കും. പാല്‍, പഴം, പച്ചക്കറി എന്നിവ പുതുമ മാറാതെ കൃഷിയിടങ്ങളില്‍ നിന്നു നേരിട്ട് വിപണിയില്‍ എത്തിക്കുകയാണ് ഫാമില്‍ ചെയ്യുന്നത്. ഫാമിന്റെ പാല്‍ വിതരണ ഔട്ട്‌ലെറ്റാണ് മില്‍ക്ക് പോട്ട്. ഇന്ന് രാവിലെ 11.30ന് ജീവന്‍ ഓര്‍ഗാനിക് മില്‍ക്ക് ആന്റ് മില്‍ക്ക് പ്രൊഡക്റ്റ്‌സ് യൂണിറ്റിന്റെ ഉദ്ഘാടനം ടി.വി പുരം ജീവന്‍ ഫാം അങ്കണത്തില്‍ ജോസ് കെ മാണി എം.പി നിര്‍വ്വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി അധ്യക്ഷനാകും. ജീവന്‍ ഓര്‍ഗാനിക് കാറ്റില്‍ ഫീഡിന്റെ ആദ്യവില്‍പ്പന സി.കെ ആശ എം.എല്‍.എ യും, ജീവന്‍ ഓര്‍ഗാനിക് മാനുവറിന്റെ ആദ്യവില്‍പ്പന അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ യും നിര്‍വ്വഹിക്കും. വൈക്കം ഫൊറോന വികാരി ഡോ. പോള്‍ ചിറ്റിനപ്പിള്ളി അനുഗ്രഹ പ്രഭാഷണം നടത്തും. ബിജു മാത്യൂ മാന്തുവള്ളില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.കെ രഞ്ജിത്ത്, ബി.രാധാകൃഷ്ണമേനോന്‍, ലീനമ്മ ഉദയകുമാര്‍, രമ ശിവദാസ് തുടങ്ങിയവര്‍ സംസാരിക്കും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  3 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  3 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  3 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  3 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  3 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  3 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  3 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  3 days ago