എരുമേലിയില്‍ മരങ്ങളില്‍ വാസമുറപ്പിച്ച് കടവവ്വാലുകള്‍
എരുമേലി : സംസ്ഥാനത്ത് ജനങ്ങള്‍ ഒന്നാകെ നിപ്പ വൈറസ് പനി മൂലമുള്ള മരണഭീതിയിലാകുമ്പോള്‍
എരുമേലിയില്‍ മരങ്ങളില്‍ വാസമുറപ്പിച്ച് കടവവ്വാലുകള്‍.എരുമേലി - കാഞ്ഞിരപ്പള്ളി റോഡില്‍ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിന് സമീപമാണ് ആയിരക്കണക്കിന് കടവവ്വാലുകളുടെ കേന്ദ്രമായിത്തീര്‍ന്നിരിക്കുന്നത് . വര്‍ഷങ്ങള്‍ക്കു മുമ്പ് നാമമാത്രമായ കടവവ്വാലുകള്‍ എത്തിയിരുന്ന ഇവിടെ ഇപ്പോള്‍ 10 ലധികം വന്‍ മരങ്ങളില്‍ മരങ്ങളുടെ ഇലകളേക്കാള്‍ കൂടുതല്‍ മരച്ചില്ലകളില്‍ ആയിരക്കണക്കിന് വവ്വാലുകള്‍ തൂങ്ങിക്കിടക്കുകയാണ് . വവ്വാലുകളില്‍ നിന്നും ഉണ്ടാകുന്ന പുതിയതരം വൈറസായ നിപ്പ മൂലം മരണങ്ങള്‍ സംഭവിച്ച സാഹചര്യത്തിലാണ് എരുമേലിയിലെ ജനങ്ങളും ഇപ്പോള്‍ ഭീതിയിലായിരിക്കുന്നത് . കടവവ്വാലുകളുടെ കേന്ദ്രം എരുമേലി ടൗണിലാണെങ്കില്‍ കാടുപിടിച്ച ഒഴിഞ്ഞ സ്ഥലത്തായതാണ് ഇതുവരെ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകാഞ്ഞതെന്നും നാട്ടുകാര്‍ പറയുന്നു . എന്നാല്‍ പുതിയ വൈറസ് പനി പടരുന്നതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പിന്റേതടക്കം പരിശോധന വേണമെന്നും നാട്ടുകാര്‍ പറയുന്നു . പകലോ - രാത്രിയോ എന്നില്ലാതെ സദാനേരവും കടവവ്വാലുകള്‍ മരങ്ങളില്‍ തൂങ്ങിക്കിടക്കുന്നതും കൗതുക കാഴ്ചയാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."