സംസ്ഥാനം പിടിക്കാന്‍ ബി.ജെ.പി
ഗുവാഹത്തി: അരുണാചല്‍ പ്രദേശിലെ രാഷ്ട്രീയ അസ്ഥിരത മുതലെടുക്കാന്‍ ബി.ജെ.പി നീക്കം. ഏറെ താമസിയാതെ ഇവിടെയും ബി.ജെ.പി അധികാരത്തിലേറുമെന്നു സംസ്ഥാന പ്രസിഡന്റ് തപിര്‍ ഗാവോ പറഞ്ഞു. അരുണാചല്‍ പീപ്പിള്‍സ് പാര്‍ട്ടി ബി.ജെ.പിയില്‍ ലയിക്കാന്‍ സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് പ്രസ്താവന.
അതിനിടെ, ലയനവുമായി ബന്ധപ്പെട്ട് ബി.ജെ.പി അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ മുന്നോട്ടുവച്ച ഉപാധിയോട് പി.പി.എ നേതാവും മുഖ്യമന്ത്രിയുമായ കാലിഖോ പുള്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
അതേസമയം, ലയനം സംബന്ധിച്ച വാര്‍ത്ത ഊഹാപോഹം മാത്രമാണെന്നാണ് പി.പി.എ കേന്ദ്രങ്ങള്‍ പറയുന്നത്. ബി.ജെ.പി തങ്ങളുടെ സഖ്യ കക്ഷിയാണ്. തങ്ങള്‍ തമ്മില്‍ ഒരുതരത്തിലുള്ള തെറ്റിദ്ധാരണകളും ഇല്ലെന്നും പി.പി.എ ചെയര്മാന് കമെന് റിംഗു പറഞ്ഞു.
കോണ്‍ഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനം കഴിഞ്ഞ ഫെബ്രുവരിയിലാണ് പി.പി.എയുടെ കൈകളിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."