ചരിത്രത്തെ വികലമാക്കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും: റഹ്മത്തുല്ല ഖാസിമി
കണ്ണൂര്‍: ചരിത്രത്തെ വികലമാക്കുന്നതും വക്രീകരിക്കുന്നതും ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും ജാഗ്രതയും സുക്ഷ്മതയും പാലിച്ചില്ലെങ്കില്‍ അത് ലോകത്തിന്റെ നട്ടെല്ല് തകര്‍ക്കുമെന്നും റഹ്മത്തുല്ല ഖാസിമി മുത്തേടം. എസ്.കെ.എസ്.എസ്.എഫ് സഹചാരി ജില്ലാ കമ്മിറ്റി നടത്തുന്ന റമദാന്‍ പ്രഭാഷണത്തില്‍ 'കേരളീയ മുസ്‌ലിം പരമ്പര്യം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തെ വളച്ചൊടിച്ച് തങ്ങളുടെ നിലനില്‍പ്പ് ഭദ്രമാക്കാനാണ് സാമ്രാജ്യത്യവും സയണിസയവും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പാരമ്പര്യത്തെ തനിമയോടെ നിലനിര്‍ത്താന്‍ സാധിക്കാത്തതാണ് സമൂഹം നേരിടുന്ന വലിയ ദുരന്തം. അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ ചതി പ്രയോഗം നടത്തിയാണ് നിലനില്‍ക്കുന്നത്. തീവ്രവാദവും ഭീകരവാദവും സ്വയം പടച്ചുണ്ടാക്കി അത് ഇസ്‌ലാമില്‍ കെട്ടിവച്ച് ഇസ്‌ലാം മതത്തെ താറടിക്കാനുള്ള ശ്രമം ചതിപ്രയോഗത്തിന്റെ ഭാഗമാണ്. കേരളീയ മുസ്‌ലിം പാരമ്പര്യം സൗഹാര്‍ദത്തിലധിഷ്ഠിതമായതാണെന്നും അതിനെ വികൃതമാക്കാനാണ് സലഫിസം രൂപം കൊണ്ടിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വാലിഹ് പെരിങ്ങത്തൂര്‍ അധ്യക്ഷനായി. പി.പി ഉമര്‍ മുസ്‌ലിയാര്‍, ആര്‍. അബ്ദുല്ല ഹാജി, പി. മുഹമ്മദുണ്ണി, ഷഹീര്‍ പാപ്പിനിശ്ശേരി, ബഷീര്‍ ഹസനി, അസ്‌ലം, അഷ്‌റഫ് ബംഗാളി മൊഹല്ല, മുസ്തഫ കൊട്ടില പങ്കെടുത്തു. ഇന്ന് രാവിലെ 8.30നു 'റയ്യാന്‍ വിളിക്കുന്നു സ്വര്‍ഗത്തിലേക്ക്' എന്ന വിഷയത്തില്‍ സിറാജുദീന്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."