മുത്തൂറ്റ് കവര്‍ച്ച: പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു
കോവളം: മൂത്തൂറ്റ് കവര്‍ച്ചാകേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍വാങ്ങിയ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
ചൊവ്വാഴ്ച രാവിലെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയ മക്‌ലൂദ് സേഠ്ആലം, തലേദിവസം കസ്റ്റഡിയില്‍ വാങ്ങിയ രാംഗോവിന്ദ് ലോത്താദി എന്നിവരെയാണം കോവളം പൊലിസ് തെളിവെടുപ്പിനായെത്തിച്ചത്. പ്രതികള്‍ വാടകയ്ക്ക് താമസിച്ചിരുന്ന കോവളം കെ.എസ്.റോഡിലെ ബാബുവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് തെളിവെടുപ്പിനായി ആദ്യം എത്തിയത്. തുടര്‍ന്നു കവര്‍ച്ച നടത്തുന്നതിനുപയോഗിച്ച ഗ്യാസ് സിലിണ്ടര്‍, ഗ്യാസ് കട്ടര്‍, പ്ലെയര്‍ തുടങ്ങിയവ സൂക്ഷിച്ചിരുന്ന സ്ഥലം പ്രതികള്‍ പൊലിസിന് കാണിച്ചുകൊടുത്തു. സംഭവം നടക്കുന്നതിനുമുമ്പായി സ്ഥലം നിരീക്ഷിക്കാനെത്തിയ ബാങ്കിനുസമീപമുള്ള ഇടവഴികള്‍, കോവളം ജങ്ഷനിലുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖ എന്നിവിടങ്ങളിലെത്തിച്ചും തെളിവെടുത്തു.അതേ സമയം ഇപ്പോള്‍ കസ്റ്റഡിയിലുള്ള പ്രതികള്‍ക്ക് സംഭവത്തില്‍ പരോക്ഷമായ ബന്ധമേയുള്ളൂവെന്നാണ് പൊലിസ് നിഗമനം. മോഷണ ഉപകരണങ്ങള്‍ എത്തിക്കുന്നതുള്‍പ്പടെയുള്ള സഹായങ്ങളാണ് ഇവര്‍ ചെയ്തതെന്ന് പൊലിസ് പറഞ്ഞു. പത്തംഗ സംഘമാണ്കവര്‍ച്ചയില്‍ പങ്കെടുത്തത്. പ്രതികളിലൊരാളായ രാംഗോവിന്ദ് ലോത്താദി ചൊവ്വര ബാങ്ക് കവര്‍ച്ചാ ശ്രമക്കേസിലും പ്രതിയാണ്. വിഴിഞ്ഞം സി.ഐയുടെനേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിന് നേതൃത്വം നല്‍കിയത്.2015 മാര്‍ച്ച് 28ന് നടന്ന കോവളം മുത്തൂറ്റ് ബാങ്ക് കവര്‍ച്ചയില്‍ അരക്കോടിയിലേറെ രൂപയുടെ സ്വര്ണ്ണാഭരണങ്ങളു രണ്ടുലക്ഷം രൂപയുമാണ് മോഷണം പോയത്. ചൊവ്വര മുത്തൂറ്റ് കവര്‍ച്ചാശ്രമവുമായി ബന്ധപ്പെട്ട പ്രതികളുമായി വിഴിഞ്ഞം പൊലീസ് തിങ്കളാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."