സുന്ദരന്‍-മാത ദമ്പതികള്‍ ചോദിക്കുന്നു; മഴയെത്തും മുന്‍പ് വീടാകുമോ..?
അരീക്കോട്: ദിവസവും ആനകള്‍ വരും. കെട്ടിക്കൂട്ടിയുണ്ടണ്ടാക്കിയ ഊരിന് മുകളില്‍ ആനയുടെ തുമ്പിക്കൈ വന്ന് പതിക്കുമ്പോള്‍ പിഞ്ചു പൈതങ്ങളെയെടുത്ത് കാട്ടിലൊളിക്കുകയാണ് പതിവ്. ഊര്‍ങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിലെ കൊടുമ്പുഴ ആദിവാസി കോളനിയില്‍ വന്യമൃഗങ്ങളെ പേടിച്ച് രാത്രിയെ പകലാക്കുന്ന സുന്ദരന്‍ - മാത ദമ്പതികളുടെ വാക്കുകളാണിത്. പന്നികളുടെയും ആനയുടെയും നിരന്തരമായ ആക്രമണം കാരണം മാസങ്ങളായി ഇവര്‍ സ്വസ്ഥമായൊന്ന് അന്തിയുറങ്ങിയിട്ട്. ടാര്‍പായ, എരങ്കോല്‍, ഓല, മുള എന്നിവ ഉപയോഗിച്ച് കെട്ടിയുണ്ടണ്ടാക്കിയ ഒറ്റമുറി കുടില്‍ തകര്‍ക്കല്‍ ആനകള്‍ പതിവാക്കിയതോടെ രണ്ടണ്ടും നാലും വയസ് പ്രായമായ കുഞ്ഞുങ്ങളെയുമായി നിസഹായരായി നില്‍ക്കാനെ ഇവര്‍ക്ക് മാര്‍ഗമുള്ളൂ. സ്വന്തമായി വീട് വെക്കാന്‍ ഐ.ടി.ഡി.പിയില്‍ നിന്ന് രണ്ടണ്ടര ലക്ഷം രൂപ പാസായിരുന്നെങ്കിലും ഇത് കരാറുകാരന്‍ തട്ടിയെടുത്തതോടെ സുന്ദരനും മാതയും രണ്ടു വര്‍ഷമായി കരാറുകാരന്റെ പിന്നാലെ നടത്തം തുടങ്ങിയിട്ട്. പക്ഷേ ഫലം നിരാശ മാത്രം. കരാറുകാരനെതിരേ നിയമ നടപടിയുമായി മുന്നോട്ട് പോവാനുള്ള ആര്‍ജ്ജവം സുന്ദരനുണ്ടെണ്ടങ്കിലും അവിടെയും പണം തടസമായതോടെ പറക്കമറ്റാത്ത കുഞ്ഞുങ്ങളുമായി ഈ ആദിവാസി ദമ്പതികള്‍ ആരോടെന്നില്ലാതെ വിലപിക്കുകയാണ്.
ആദിവാസികളുടെ വീടിനും കൃഷിക്കും സംരക്ഷണം നല്‍കാന്‍ സര്‍ക്കാറിന് കീഴില്‍ വിവിധ വകുപ്പുകളുടെ ഫണ്ടണ്ടുകളുണ്ടെണ്ടങ്കിലും അതൊന്നും ഇവരെ തേടിയെത്തിയിട്ടില്ല. കാട്ടുതീ പടര്‍ന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് ഇവിടെ അഗ്‌നിശമന സേനയെത്തുന്നത്. എന്നാല്‍ ഇതിന്റെയൊക്കെ പേരില്‍ ബന്ധപ്പെട്ടവര്‍ സര്‍ക്കാറില്‍ നിന്ന് പണം വാങ്ങുന്നുണ്ടെണ്ടന്ന് ഇവര്‍ പറയുന്നു.
രണ്ടണ്ട് കുഞ്ഞുങ്ങളെയും ചേര്‍ത്ത് പിടിച്ച് മുളനിര്‍മിതമായ കട്ടിലില്‍ അക്രമിക്കാനെത്തുന്ന മൃഗങ്ങളെ പേടിച്ച് അന്തിയുറങ്ങുമ്പോള്‍ മഴയെത്തും മുമ്പെങ്കിലും വീടെന്ന സ്വപ്‌നം യാഥാര്‍ത്യമാവണമെന്ന ഒരേയൊരു പ്രാര്‍ഥനയാണിവര്‍ക്കുള്ളത്. മൈലാടി ആദിവാസി കോളനിയില്‍ താമസിച്ചിരുന്ന സുന്ദരനും മാതയും വീട് പൊളിഞ്ഞ് വീണതോടെയാണ് കൊടുമ്പുഴ കോളനിയില്‍ താമസമാക്കിയത്.
വീടിന് പുറമെ സുന്ദരനും മാതയും കൃഷി ചെയ്ത ആഞ്ഞുറോളം വാഴകളും മൃഗങ്ങള്‍ നശിപ്പിച്ചതോടെ പറങ്കിമാവ് മാങ്ങയുടെ നീര് പിഴിഞ്ഞെടുത്ത് തിളപ്പിച്ചാറ്റി കഴിച്ചാണിവര്‍ വിശപ്പുമാറ്റുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."