മലപ്പുറം ഗവ. കോളജില്‍ വീണ്ടും വിദ്യാര്‍ഥി സംഘര്‍ഷം
മലപ്പുറം: മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ വീണ്ടും എസ്.എഫ്.ഐ- എം.എസ്.എഫ് സംഘര്‍ഷം. ഇരുവിഭാഗത്തുമുള്ള ആറുവിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ 11.30 ഓടെയാണ് കോളജില്‍ സംഘര്‍ഷമുണ്ടായത്. എം.എസ്.എഫ് പ്രവര്‍ത്തകരായ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ അമീര്‍ ഹസന്‍, ആസിഫ്, മുനവ്വര്‍, ആഷിഖ് എന്നിവരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്ലാസില്‍ കയറി മര്‍ദിക്കുകയായിരുന്നു. ബലം പ്രയോഗിച്ച് ക്ലാസില്‍ നിന്ന് പിടിച്ചിറക്കിയ ഇവര്‍ അധ്യാപകരുടെ മുന്നില്‍വെച്ചും മര്‍ദനത്തിനരയായി. കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ റഷീദിനെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ എം.എസ്.എഫിന് പങ്കില്ലെന്നും വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ ഇതിന് സാക്ഷിയാണെന്നു എം.എസ്.എഫ് ഭാരവാഹികള്‍ പറഞ്ഞു. ചങ്ങല, ഇരുമ്പു കമ്പി, പട്ടിക മുതലായ മാരഗായുധങ്ങളുമായി എത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അകാരണമായി അക്രമം നടത്തകയായിരുന്നുവെന്നും വാര്‍ത്താകുറിപ്പില്‍ എം. എസ്.എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു.
മലപ്പുറം എസ്.ഐയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലിസ് വിദ്യാര്‍ഥികളെ വിരട്ടിയോടിച്ചു. മാസങ്ങള്‍ക്ക് മുമ്പും ഇരുവിഭാഗം വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇവിടെ സംഘര്‍ഷമുണ്ടായിരുന്നു. മാരഗായുധങ്ങളുമായി കോളജിനകത്തു കയറിയ ഒരു വിഭാഗം വിദ്യാര്‍ഥികകള്‍ യൂനിയന്‍ റൂം, കോളജിലെ ഫര്‍ണിച്ചറുകള്‍ എന്നിവ തല്ലിത്തകര്‍ത്തിരുന്നു. അക്രമ ദൃശ്യങ്ങള്‍ തെളിവായി ഉണ്ടായിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. ഇതാണ് തുടര്‍ച്ചായ അക്രമങ്ങള്‍ക്കു കാരണമെന്ന് കോളജ് യൂനിയന്‍ ആരോപിച്ചു. വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് റെഗുലര്‍ ക്ലാസുകള്‍ക്ക് അവധി പ്രഖ്യാപിച്ചതായി പ്രിന്‍സിപ്പല്‍ വി. സുലൈമാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."