മംഗളൂരുവില്‍ മൂന്ന് പേര്‍ക്ക് നിപാ വൈറസ് ബാധയെന്ന് സംശയം
കാസര്‍കോട്: മംഗളൂരുവില്‍ മൂന്ന് പേര്‍ക്ക് നിപാ വൈറസ് ബാധിച്ചതായി സംശയം. ഇതേ തുടര്‍ന്ന് മലയാളി ഉള്‍പ്പെടെ മൂന്നു പേരുടെ ശ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്.
മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രണ്ടു പേരുടെയും മറ്റൊരാളുടെയും സാംപിളുകളാണ് വൈറസ് ബാധയാണെന്ന സംശയത്തെ തുടര്‍ന്ന് വിദഗ്ധ പരിശോധനക്ക് അയച്ചത്.
അതേ സമയം നിപാ വൈറസ് മംഗളൂരുവില്‍ കണ്ടെത്തിയതായി വാര്‍ത്ത പരന്നതോടെ ഇത് കര്‍ണാടകയിലെ ജനങ്ങളില്‍ വ്യാപകമായ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്.
നിപാ പിടിപെട്ടതായി സംശയിക്കുന്ന രോഗികളില്‍ ഒരാള്‍ മലയാളിയാണ്. മണിപ്പാലില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് പോസിറ്റിവായാല്‍ പൂനെയിലുള്ള നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി റിപ്പോര്‍ട്ട് സ്ഥിരീകരിക്കേണ്ടതുണ്ടെന്നും മംഗളൂരു ജില്ലാ ആരോഗ്യ വിഭാഗം മേധാവി ഡോ.രാമകൃഷ്ണ പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്നു പേരും പ്രത്യേക നിരീക്ഷണത്തില്‍ കഴിയുകയാണ്.
അതിനിടെ കേരളത്തിന് സമീപമുള്ള ചാമരാജനഗര്‍, മൈസൂരു, കൊടഗു, ദക്ഷിണകന്നഡ, ഉത്തര കന്നഡ, ഷിവമോഗ, ചിക്കമംഗളൂരു എന്നീ ജില്ലകളില്‍ രോഗബാധയുണ്ടായിട്ടുണ്ടോ എന്നു വ്യക്തമാക്കുന്ന പ്രതിദിന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."