HOME
DETAILS

വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം: തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രിംകോടതി നോട്ടിസ്

  
backup
March 24, 2017 | 10:38 AM

%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രങ്ങളുടെ കൃത്യതയും കാര്യക്ഷമതയും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസ് അയച്ചു. എന്നാല്‍ വിഷയത്തില്‍ സി.ബി.ഐയ്ക്ക് നോട്ടിസ് അയക്കണമെന്ന ഹരജിക്കാരന്റെ ആവശ്യം സുപ്രിംകോടതി തള്ളി.

വോട്ടിങ് യന്ത്രങ്ങുടെ കൃത്യത സംബന്ധിച്ച് വിവിധ നേതാക്കള്‍ സംശയം ഉന്നയിച്ചതിന് പിന്നാലെയാണ് ഹരജി കോടതിയിലെത്തിയത്.

വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചതിനാലാണ് തങ്ങളുടെ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതെന്ന് ആരോപിച്ചുകൊണ്ട് ബി.എസ്.പി നേതാവ് മായാവതിയും ആംആദ്മി നേതാവ് അരവിന്ദ് കെജ് രിവാളും രംഗത്തുവന്നിരുന്നു.

ഏത് ബട്ടണില്‍ വിരലമര്‍ത്തിയാലും ബി.ജെ.പിയ്ക്ക് വോട്ട് ലഭിക്കുന്ന തരത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് മായാവതി ആരോപിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് എം.എല്‍ ശര്‍മ ഇക്കാര്യം ചൂണ്ടിക്കാണിച്ച് സുപ്രിംകോടതിയെ സമീപിച്ചത്.

അതേസമയം രാഷ്ട്രീയ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭൂമി തരംമാറ്റലിന് എട്ട് ലക്ഷം രൂപ കൈക്കൂലിയായി നൽകണം; വില്ലേജ് ഓഫീസർ പിടിയിൽ

Kerala
  •  3 days ago
No Image

പഞ്ചായത്ത് ഓഫീസിന് മുന്നിൽ അമ്മയ്ക്ക് മകളുടെ ക്രൂരമർദ്ദനം; ജീവനക്കാർ നോക്കിനിന്നു

crime
  •  3 days ago
No Image

തകർത്തടിച്ചാൽ ലോകത്തിൽ ഒന്നാമനാവാം; ചരിത്ര നേട്ടത്തിനരികെ രോഹിത്

Cricket
  •  3 days ago
No Image

1,400-ലധികം പൗരന്മാരുടെ 475 മില്യൺ ദിർഹം കടം എഴുതിത്തള്ളി യുഎഇ പ്രസിഡന്റ്

uae
  •  3 days ago
No Image

ദേശീയ ദിനത്തോടനുബന്ധിച്ച് വമ്പൻ പ്രഖ്യാപനവുമായി du; ഉപയോക്താക്കൾക്ക് 54GB സൗജന്യ ഡാറ്റയും മറ്റ് ഓഫറുകളും 

uae
  •  3 days ago
No Image

കേരളത്തിൽ എസ്ഐആർ ഫോം വിതരണം പൂർത്തിയാക്കാൻ ഇനി അഞ്ച് ദിവസം മാത്രം; തെരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ചുചേർത്ത യോഗത്തിൽ പരാതി പ്രവാഹം

Kerala
  •  3 days ago
No Image

കളിക്കളത്തിൽ എന്നെ ഭയപ്പെടുത്തിയ താരങ്ങൾ അവർ മൂന്ന് പേരുമാണ്: മിച്ചൽ സ്റ്റാർക്ക്

Cricket
  •  3 days ago
No Image

അബ്ദുറഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു; കേസ് ഫയലുകൾ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയച്ചതായി റിപ്പോർട്ട്

Saudi-arabia
  •  3 days ago
No Image

ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് വൻ മോഷണം: പതിനായിരം ആളുകൾക്ക് ഭക്ഷണം തയ്യാറാക്കാനുള്ള 'ഒച്ചുകൾ' മോഷ്ടിക്കപ്പെട്ടു

International
  •  3 days ago
No Image

കേശവദാസപുരം മനോരമ വധക്കേസ്: പ്രതി ആദം അലിക്ക് ജീവപര്യന്തം കഠിന തടവും 90,000 രൂപ പിഴയും

Kerala
  •  3 days ago