മദ്‌റസ അധ്യാപകന്റെ വധം: പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലിസിനു കഴിഞ്ഞത് അഭിമാനകരമായ നേട്ടമെന്നു സി.പി.എം
കാസര്‍കോട്: ചൂരിയില്‍ മദ്‌റസഅധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ ചുരുങ്ങിയ സമയത്തിനകം അറസ്റ്റ് ചെയ്യാന്‍ പൊലിസിനു കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. വര്‍ഗീയ സംഘടനകളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളും മദ്യപാനവും സ്വാധീനം ചെലുത്തിയ കൗമാരക്കാരായ പ്രതികള്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നത് വ്യക്തമായിരിക്കുകയാണ്.
എവിടെയെങ്കിലും നിസാര പ്രശ്‌നങ്ങളുണ്ടായാല്‍ അതു പരിഹരിക്കാന്‍ ശ്രമിക്കുന്നതിനു പകരം സൗകര്യമായി കിട്ടുന്ന ആരെയും കൊലപ്പെടുത്താനുള്ള വര്‍ഗീയ ഭ്രാന്തിന്റെയും മദ്യപാനത്തിന്റെയും ഒത്തുച്ചേരല്‍ സൃഷ്ടിച്ച ക്രിമിനല്‍ മനോഭാവമാണ് ഈ സംഭവത്തില്‍ പ്രകടമായത്.
ഇത്തരം ക്രിമിനല്‍ മനോഭാവം പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന ബി.ജെ.പി-ആര്‍.എസ്.എസ് ശക്തികളെ ഒറ്റപ്പെടുത്തണമെന്നും ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ സംഘടനകളുടെ അസഹിഷ്ണുത നിറഞ്ഞ പ്രവര്‍ത്തനവും വിഷലിപ്തമായ വര്‍ഗീയ പ്രചരണവുമാണ് കാസര്‍കോട് സംഘര്‍ഷത്തിന്റെ അടിസ്ഥാനകാരണമെന്ന വസ്തുത ഒരിക്കല്‍ കൂടി വ്യക്തമാക്കപ്പെട്ടിരിക്കുകയാണെന്നും സി.പി.എം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."