കേരളം കൊടുംചൂടിലേക്കാണെന്ന സൂചനയുമായി ദേശാടനക്കിളികള്‍
രാജപുരം: കേരളം കൊടും ചൂടിലേക്ക് നീങ്ങുകയാണെന്ന സൂചനകളുമായി ഉഷ്ണമേഖലയില്‍ നിന്നുള്ള ദേശാടന പക്ഷികളുടെ സാന്നിധ്യം സംസ്ഥാനത്ത് കണ്ടു തുടങ്ങി. ആയിരം മുതല്‍ രണ്ടായിരം വരെ പക്ഷികളുള്ള കൂട്ടങ്ങളായാണ് ഇവ എത്തുന്നത്. മഴക്കാലം കഴിയുന്നതോടെയാണ് ഇവയുടെ വരവ്. സെപ്റ്റംബര്‍ മുതല്‍ മേയ് വരെയാണ് ഇവ തങ്ങുന്നതെന്ന് പക്ഷി നിരീക്ഷകന്‍ സത്യന്‍ മേപ്പയൂര്‍ പറഞ്ഞു. താരതമ്യേന ചൂടുള്ള അന്തരീക്ഷത്തില്‍ കഴിയുന്ന പക്ഷികള്‍ കേരളത്തിന്റെ കാലവസ്ഥ വ്യതിയാനം അറിഞ്ഞാണ് കൂട്ടത്തോടെ എത്തുന്നത്.
ഏഷ്യ, ആഫ്രിക്ക യൂറോപ്പ് എന്നിവിടങ്ങളിലാണ് ഇവയെ സാധാരണയായി കണ്ടുവരുന്നത്. തെക്കന്‍ കേരളത്തില്‍ സെപ്റ്റംബര്‍ മാസത്തോടെ എത്തുന്ന ഇവ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ എത്തുകയാണ്. 1980-ല്‍ കണ്ണൂര്‍ ജില്ലയിലെ കാട്ടാമ്പള്ളിയിലാണ് ആദ്യമായി ഇവയെ കണ്ടെത്തിയത് അതിന് ശേഷം ആദ്യമായാണ് അരയിയില്‍ ഇവയെ കാണുന്നത്. പ്ലഗഡീസ് ഫെയ്‌സിനല്ലസ് എന്ന ശാസ്ത്രീയ നാമത്തിലുള്ള പക്ഷികളാണ് വടക്കന്‍ കേരളത്തില്‍ എത്തിയത്.
അരയിപ്പുഴയുടെ തീരങ്ങളിലും സമീപത്തെ വയലുകളിലുമാണ് ചെമ്പന്‍ ഐബിഷ് എന്ന ഗ്ലോസിഐ ബി ഐ എഫ് പക്ഷികളാണ് അപൂര്‍വ്വ കാഴ്ചയായി വടക്കന്‍ കേരളത്തില്‍ എത്തിയത്. ഉഷ്ണമേഖലയില്‍ മാത്രം കണ്ടു വരുന്ന പക്ഷികള്‍ തങ്ങള്‍ക്ക് അനുയോജ്യമായ കാലാവസ്ഥയാണെന്നു തിരിച്ചറിഞ്ഞ് ഇങ്ങോട്ടെത്തുന്നത് കേരളം ചൂട് കൂടിയ അന്തരീക്ഷത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നതിന്റെ സൂചനയായാണെന്നു പരിസ്ഥിതി പ്രവര്‍ത്തകനായ പ്രവീണ്‍ തൈക്കടപ്പുറം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."