കോട്ടച്ചേരി മേല്‍പാലം: സ്ഥലം അളന്ന് തിട്ടപ്പെടുത്തി
കാഞ്ഞങ്ങാട്: കോട്ടച്ചേരി ഗാര്‍ഡര്‍വളപ്പ് റെയില്‍വേ മേല്‍പ്പാലത്തിന് അപ്രോച്ച് റോഡ് നിര്‍മിക്കാന്‍ റവന്യൂ അക്വസിഷന്‍ വിഭാഗം ഏറ്റെടുത്ത ഭൂമി റോഡ് ആന്റ് ബ്രിഡിജ്‌സ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ അളന്ന് തിട്ടപ്പെടുത്തി.
31 ഭൂഉടമകളുടെ രണ്ട് ഏക്കര്‍ ഏഴു സെന്റ് സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഭൂമി ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ആര്‍.ബി.ഡി.സി.കെ മാനേജര്‍ മുഹമ്മദ് ഉവൈസ് കാഞ്ഞങ്ങാട്ടെത്തിയിട്ടുണ്ട്. സര്‍വേ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ കാഞ്ഞങ്ങാട്ടെ തീരദേശ വാസികളായ ജനങ്ങളുടെ ചിരകാലാഭിലാഷമായ മേല്‍പാല നിര്‍മാണ ജോലികള്‍ ആരംഭിക്കുമെന്നാണു സൂചന.
മേല്‍പാലത്തിന്റെ രേഖകള്‍ റോഡ് ബ്രിഡ്ജസ് ഡവലപ്പ്‌മെന്റ് കോര്‍പറേഷന്‍ ഏറ്റു വാങ്ങി.
സ്വകര്യ വ്യക്തികളില്‍ നിന്നു സംസ്ഥാന സര്‍ക്കാര്‍ പൊന്നും വിലയ്‌ക്കെടുത്ത ഭൂമി റവന്യൂ വകുപ്പധികൃതരില്‍ നിന്നു മേല്‍പാലത്തിന്റെ നിര്‍മാണ ചുമതലയുള്ള ആര്‍.ബി ടി.സി ഏറ്റെടുത്തു.
തുടര്‍ന്ന് ഈ സ്ഥലത്തുള്ള വൈദ്യുത തൂണുകള്‍ മാറ്റാനും വീടുകള്‍ ഒഴിയാനും ഇവര്‍ നോട്ടിസ് നല്‍കി.
മേല്‍പാലം ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ എ ഹമീദ് ഹാജി, എച്ച് ശിവദത്ത്, എ.വി രാമകൃഷ്ണന്‍ പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി, സി മുഹമ്മദ്കുഞ്ഞി, എം.പി ജാഫര്‍, പി.വി കുഞ്ഞബ്ദുല്ല, പി നാരായണന്‍, നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ ലാന്റ് ഡെപ്യൂട്ടി കലക്ടര്‍ സജീവ് ദാമോദരന്‍, ആര്‍.ബി ഡി.സി മാനേജര്‍ മുഹമ്മദ് ഉവൈസ് ഡെപൂട്ടി തഹസില്‍ദാര്‍ വിശ്വനാഥ് സ്‌പെഷല്‍ തഹസില്‍ദാര്‍ ജയലക്ഷ്മി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."