ടെക്നോപാര്‍ക്ക് വനിതാ ജീവനക്കാര്‍ക്കു നേരേ വീണ്ടും അക്രമം
കഠിനംകുളം: ടെക്നോപാര്‍ക്ക് ജീവനക്കാരിക്ക് നേരേ വീണ്ടും സാമൂഹ്യ വിരുദ്ധന്റെ അതിക്രമം. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ പാര്‍ക്കില്‍നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവേ ദേശീയപാതയില്‍ കഴക്കൂട്ടത്തേക്കുള്ള സര്‍വിസ് റോഡില്‍ വച്ചാണ് സംഭവം.
നടന്നു പോകുകയായിരുന്ന യുവതിയെ സ്കൂട്ടറിലെത്തിയ യുവാവ് കടന്ന് പിടിക്കുകയായിരുന്നു. യുവതി ഇയാളെ തടയുന്നതിനിടെ യുവതിയെ ആക്രമിക്കാന്‍ തുടങ്ങി. ഇതിനിടെ യുവതിയുടെ നിലവിളി കേട്ട് സമീപവാസികളും യാത്രക്കാരും എത്തിയപ്പോഴെക്കും അക്രമി സ്കൂട്ടറില്‍ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് കഴക്കൂട്ടം പൊലിസെത്തിയെങ്കിലും പ്രതിയെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് നഗരത്തില്‍ നിന്നുമെത്തിയ പൊലിസിന്റെ പ്രത്യേക സ്ക്വാഡും രാത്രി വൈകുവോളം അക്രമിയെ തിരഞ്ഞെങ്കിലും പ്രതിയെ പിടികൂടാനായില്ല.
ടെക്നോപാര്‍ക്കില്‍നിന്നും രാത്രി സമയങ്ങളിലും അല്ലാതെയും ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്ന വനിതകളെ ആക്രമിക്കുന്നത് സ്ഥിരം സംഭവമായി മാറുകയാണ്. ഐ.ടി നഗരത്തിന്റെ സുരക്ഷ ശക്തിപെടുത്തുന്നതുമായി ബന്ധപ്പെട്ട് ഉന്നത പൊലിസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേര്‍ന്ന് നിരവധി തവണ ഒത്തുകൂടി ചര്‍ച്ച ചെയ്ത് തീരുമാനം കൈകൊണ്ടങ്കിലും ഇന്നും യാതൊരുവിധ ശാശ്വത പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല.
പൊലിസ് എ.ആര് ക്യാപില്നിന്നും 24 മണിക്കൂറും ടെക്നോപാര്‍ക്കിനെ വലയം വച്ച് റോന്ത് ചുറ്റുന്നതിന് പൊലുസുകാരേയും ആവിശ്യത്തിന് വാഹനവും അനുവദിച്ചിട്ടും ഇതൊന്നും കാര്യക്ഷമമായി നടക്കുന്നില്ലന്നാണ് പൊതുജനം പറയുന്നത്. ഇടയ്ക്കിവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരെ പിന്‍വലിച്ചിരുന്നു. ഇതിനെ കുറിച്ച് പത്രമാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ഈ പൊലിസുകാരേ വീണ്ടും പെട്രോളിങിന് നിയോഗിച്ചു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും വനിത ടെക്കിക്ക് നേരേ അക്രമം അരങ്ങേറിയത്. പരാതി ഇല്ലാത്തത് കാരണം പോലിസ് ഇങ്ങനെയുള്ള സംഭവങ്ങള്‍ കാര്യമായി ശ്രദ്ധിക്കാറുമില്ലന്നാണ് ടെക്നോപാര്‍ക്ക് ജീവനക്കാരും നാട്ടുകാരും പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."