HOME
DETAILS
MAL
താനൂരില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങി
backup
March 24 2017 | 21:03 PM
താനൂര്‍: മുന്‍സിപ്പാലിറ്റി പരിധിയില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങി.
ഖര, പ്ലാസ്റ്റിക്, ഇലക്ട്രിക്ക്, ഇലക്ട്രോണിക് മാലിന്യങ്ങള്‍, ടയറുകള്‍, ടിന്നുകള്‍, പേപ്പറുകള്‍, പുസ്തകങ്ങള്‍, ബാഗുകള്‍, ചെരിപ്പുകള്‍ തുടങ്ങി എന്നിവയാണ് വാര്‍ഡുകളില്‍ നിന്നും ശുചിത്വസമതിയുടെ നേതൃത്വത്തില്‍ ശേഖരച്ച് നീക്കം ചെയ്യുന്നത്. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതിക്ക് തുക വകയിരുത്തിയത്. ആന്ധ്രപ്രദേശ്, മൈസൂര്‍ ഭാഗങ്ങളിലേക്കാണ് മാലിന്യങ്ങള്‍ കൊണ്ടുപോകുന്നത്. എല്ലാ വാര്‍ഡുകളില്‍നിന്നും മാലിന്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. മാര്‍ച്ച് 31ന് മുനിസിപ്പാലിറ്റിയെ പ്ലാസ്റ്റിക് മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിക്കും. മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് പൊതുജനങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."