HOME
DETAILS

കല്ലന്‍തോട് നീര്‍ത്തട പദ്ധതി; ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു

  
backup
June 29 2016 | 07:06 AM

%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%a8%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%9f-%e0%b4%aa%e0%b4%a6

മുക്കം: കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഏക്കര്‍ കണക്കിന് വയലുകള്‍ കൃഷിയോഗ്യമാക്കുന്നതിനായി തുടക്കം കുറിച്ച കല്ലന്‍തോട് നീര്‍ത്തട പദ്ധതിയുടെ പ്രവൃത്തി വിലയിരുത്തുന്നതിനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബാബു തോമസ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി.കെ ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ഫൈസല്‍, ഓവര്‍സിയര്‍ മോഹന്‍ദാസ്, കൃഷി ഓഫിസര്‍ സാജിദ് അഹമ്മദ്, നാരായണന്‍ നായര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല, കെ.പി ചന്ദ്രന്‍, ചേറ്റൂര്‍ മുഹമ്മദ്, മോയിന്‍ ബാപ്പു, എ.സി മൊയ്തീന്‍, മുഹമ്മദ് കുട്ടി കുറുവാടങ്ങല്‍ എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തിയത്.
പഞ്ചായത്തിലെ വര്‍ഷങ്ങളായി നെല്‍കൃഷി മുടങ്ങിക്കിടന്ന 250 ഏക്കറോളം വയലുകളില്‍ നെല്‍കൃഷിയാരംഭിക്കുന്നതിനായി 80 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്നു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. നാലു കിലോമീറ്റര്‍ തോട് നവീകരിച്ച് ഇതിന് ഇരുകരകളിലുമായുള്ള വയലുകളില്‍ നെല്‍കൃഷിയാരംഭിക്കുന്നതാണ് പദ്ധതി. 25 വര്‍ഷത്തിലധികമായി കനത്ത വെള്ളക്കെട്ട് കാരണം നെല്‍ക്കൃഷി മുടങ്ങിയ വയലുകളാണിവ.
പന്നിക്കോട് എടപ്പറ്റ മുതല്‍ ചെറുവാടി ഇരുവഴിത്തിപ്പുഴയോരം വരെയുള്ള 500 ഏക്കറോളം വയലില്‍ പൊറ്റമ്മല്‍ നടക്കല്‍ ഭാഗം മുതലുള്ള 250 ഏക്കര്‍ കൃഷിയോഗ്യമാക്കുന്നതിനായി രണ്ടു മാസം മുന്‍പാണ് നടപടി തുടങ്ങിയത്.
വയലിന് നടുവിലൂടെ ഒഴുകിയിരുന്ന തോട് നവീകരിച്ച് ചെറുവാടി ഇരുവഴിഞ്ഞിപ്പുഴയോരത്ത് തടയണ നിര്‍മിച്ച് വെള്ളം ആവശ്യാനുസരണം പമ്പ് ചെയ്യാനും ആവശ്യമില്ലാത്ത മഴക്കാലത്തും മറ്റും തടയണക്ക് ഷട്ടറിട്ട് തടഞ്ഞു നിര്‍ത്താനുമായിരുന്നു ആദ്യ ഘട്ടത്തില്‍ ഉദ്ദേശിച്ചിരുന്നത്. ഇതിനായാണ് തോടിന്റെ നവീകരണം തുടങ്ങിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  38 minutes ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  43 minutes ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  4 hours ago