HOME
DETAILS
MAL
മതില് നിര്‍മാണം വഴിയാത്ര തടസപ്പെടുത്തുന്നതായി നാട്ടുകാര്‍. പഞ്ചായത്ത് കല്യാണ മണ്ഡപത്തിന്റെ ചുറ്റുമതില്‍ നിര്‍മാണമാണ് നടക്കുന്നത്
backup
March 24 2017 | 22:03 PM
നാദാപുരം: പഞ്ചായത്ത് കല്യാണ മണ്ഡപത്തിന്റെ ചുറ്റുമതില്‍ നിര്‍മാണത്തിനെതിരേ പരിസരവാസികള്‍. മതില് നിര്‍മാണം വഴിയാത്ര തടസപ്പെടുത്തുന്നതായി പരിസരവാസികള്‍ പരാതിപ്പെട്ടു. നാദാപുരം പഞ്ചായത്ത് നിര്‍മിച്ച കല്യാണ മണ്ഡപത്തിനു ചുറ്റും ഒരാഴ്ചയായി ചുറ്റുമതില്‍ നിര്‍മാണം നടന്നുവരികയാണ്. ഏഴു മീറ്ററോളം ഉയരത്തില്‍ പൂര്‍ണമായും കോണ്‍ക്രീറ്റില്‍ നിര്‍മിക്കുന്ന ചുറ്റുമതിലിനു വേണ്ടി നീക്കിയ മണ്ണ് തൊട്ടടുത്ത മലയില്‍ ലക്ഷംവീട് കോളനിയിലേക്കുള്ള പഞ്ചായത്ത് റോഡിലാണ് നീക്കിയിട്ടിരിക്കുന്നത്.
ഇതേതുടര്‍ന്ന് റോഡിനു കുറുകെ കൂട്ടിയിട്ടിരിക്കുന്ന മണ്‍കൂനയില്‍ കയറിയാണ് നാട്ടുകാരുടെ യാത്ര. കോളനിയില്‍ നിന്നു കല്ലാച്ചി ടൗണിലുള്ള ആശുപത്രികളിലും മറ്റു സ്ഥലങ്ങളിലേക്കുമുള്ള വാഹന ഗതാഗതം പൂര്‍ണമായി തടസപ്പെട്ടത് രോഗികള്‍ ഉള്‍പ്പെടെയുള്ളവരുടെ ദുരിതമേറ്റുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."