കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച സംഭവം: സി.പി.എം ഗൂഢാലോചനയുടെ ഭാഗമെന്ന്
നടുവണ്ണൂര്‍: റേഷന്‍ കാര്‍ഡ് ലിസ്റ്റിലെ അപാകതകളെക്കുറിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് പരാതിപ്പെടാന്‍ കാര്‍ഡ് ഉടമകളുമായെത്തിയ മണ്ഡലം കോണ്‍ഗ്രസ് നേതാക്കളെയും പഞ്ചായത്തംഗങ്ങളെയും മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവം സി.പി.എമ്മിന്റെ ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പഞ്ചായത്ത് അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പരാതി പറയാനെത്തിയ മണ്ഡലം കോണ്‍സ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ എ.കെ മണിയുടെയും കെ.പി ബാബുവിന്റെയും നേതൃത്വത്തിലെത്തിയവര്‍ മര്‍ദിക്കുകയും വനിതാ പഞ്ചായത്തംഗങ്ങളെ അസഭ്യം പറയുകമായിരുന്നു. പിന്നീട് പഞ്ചായത്ത് ഓഫിസിലെ കംപ്യൂട്ടര്‍ തകര്‍ത്തുവെന്നാരോപിച്ചു പൊലിസിനെ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുകയായിരുന്നു. ഉള്ള്യേരി പഞ്ചായത്തില്‍ ക്രമസമാധാനം തകര്‍ക്കുന്ന സി.പി.എം നടപടി അനുവദിക്കില്ലെന്നും പൊലിസ് സി.പി.എമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി മാറിയെന്നും പഞ്ചായത്തംഗങ്ങള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ പഞ്ചായത്തംഗങ്ങളായ ബിന്ദു കോറോത്ത്, സില്‍ജ ചമ്മുങ്കര, സുജാത നമ്പൂതിരി ,വസന്ത നാറാത്ത്, അനൂപ് കന്നൂര് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."