അനന്തവിസ്മയം പ്രദര്‍ശന വിപണനോത്സവത്തിന് തുടക്കം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അനന്തവിസ്മയം പ്രദര്‍ശന വിപണനോത്സവത്തിന് കനകക്കുന്നില്‍ തുടക്കമായി. സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സ്റ്റാളുകളാണ് മേളയിലുള്ളത്. 30 വരെ നടക്കുന്ന മേള സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇടതു സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം കഴിഞ്ഞ രണ്ടു വര്‍ഷവും പാലിച്ച് മുന്നോട്ടു പോവുകയാണെന്ന് മന്ത്രി പറഞ്ഞു. കൃത്യമായ ഇടപെടലുകളിലൂടെ നാടിന് നാഥനുണ്ടെന്ന കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താനായി. ജനപിന്തുണയും സഹകരണവും ഉണ്ടെങ്കില്‍ നേട്ടങ്ങള്‍ സാധ്യമാണെന്ന് കേരളം തെളിയിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ ആരോഗ്യ ഭവന മേഖലകളില്‍ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു.
മേയര്‍ വി.കെ പ്രശാന്ത് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, നെടുമങ്ങാട് നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍, കൗണ്‍സിലര്‍ പാളയം രാജന്‍, രഞ്ജിത്, എ.ഡി.എം വിനോദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."