അരൂരില്‍ ഇസഡ് സര്‍ട്ടിഫിക്കേഷന്‍ ക്ലാസ് നടത്തി
അരൂര്‍: കേരള സ്റ്റേറ്റ് സ്മാള്‍ സ്‌കെയില്‍ ഇഡസ്ട്രീസ് അസോസിയേഷന്റെയും അരൂര്‍ ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇസഡ് സര്‍ട്ടിഫിക്കേഷന്‍ ക്ലാസും വേജ് പ്രൊട്ടക്ഷന്‍ സംബന്ധിച്ച ക്ലാസും നടത്തി.ഫാക്ടറികള്‍, മൈനര്‍ എഞ്ചിനിയറിങ്ങ്, പ്രൈവറ്റ് എജ്യുക്കേഷന്‍, ഷോപ്പ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് എന്നീ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്കുവേണ്ടിയുള്ള ഓണ്‍ലൈന്‍
ശമ്പളവിതരണം, വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം എന്നിവ സംബന്ധിച്ച ക്ലാസും ജില്ലാ ലേബര്‍ ആഫീസര്‍ അരുണ്‍ രാജ് വ്യാപാരി ,വ്യവസായി അംഗങ്ങള്‍ക്ക് ക്ലാസെടുത്തു.ചെറുകിട വ്യവസായങ്ങള്‍ ലോകോത്തര നിലവാരത്തില്‍ പിടിച്ചു നില്‍ക്കുന്നതിന് ആവശ്യമായ ഇസഡ് സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചുള്ള ക്ലാസും നടത്തി. ഇതോടനുബന്ധിച്ചുള്ള സമ്മേളനം അരൂര്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡന്റ് വി.അമര്‍നാഥ് ഉദ്ഘാടനം ചെയ്തു.
കേരള സംസ്ഥാന സ്മാള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രസീസ് അസോസിയേഷന്‍ ജില്ല പ്രസിഡ ന്റ് എസംബന്ധിച്ച ഡോ.എം.എസ്.അനസ് അദ്യക്ഷത വഹിച്ചു.ജില്ല സെക്രട്ടറി വി.കെ.ഹരിലാല്‍,സീഫുഡ് എക്‌സ്‌പോര്‍ട്ട്‌സ് അസോസിയേഷന്‍ നോമി കരിക്കാശ്ശേരി,അരൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.പി.പ്രേംലാല്‍, ജില്ലാ ലേബര്‍ ഓഫീസര്‍ കെ.എല്‍.സതീഷ് കുമാര്‍, കെ.പി.രാജു, കെ.കെ.രമേശ്, എസ് സജീവന്‍, വി.എന്‍. ശാസ്ത്രി, എ.എ.അലക്‌സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."