സര്‍ക്കാര്‍ നയങ്ങള്‍ നിയമപരമായി നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കും: ഇ. ചന്ദ്രശേഖരന്‍
മൂന്നാര്‍: സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പിലാക്കാന്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാവില്ലെന്ന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കേരളാ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍(എ ഐ റ്റി യു സി) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാര്‍ മൂന്നാറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ മൂന്നാര്‍ ട്രൈബ്യൂണലിന് ഉടന്‍ തന്നെ പുതിയ ചെയര്‍മാനെ നിയമിക്കും. ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്നാര്‍ മേഖലയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക എന്നുള്ളത് സര്‍ക്കാര്‍ നയമാണ്. അതിന്റെ ഭാഗമായി റവന്യു വകുപ്പ് അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകും. നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും അതിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്ന് രാവിലെ 9ന് പ്രതിനിധി സമ്മേളനത്തില്‍ എസ് രാജേന്ദ്രന്‍ എം എല്‍ എ സംസാരിക്കും. വൈകീട്ട് 3ന് നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുക്കുന്ന പ്രകടനം നടക്കും. സമാപനം സമ്മേളനം എ.ഐ.റ്റി യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സി എ കുര്യന്‍ അധ്യക്ഷത വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."