കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ 80 % ക്ലാസ് മുറികള്‍ ഹൈടെക്കായി.
കുന്ദമംഗലം: പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ 80 ശതമാനം ക്ലാസ് മുറികളും ഹൈടെക്കായി.
മണ്ഡലത്തില്‍ ആകെ 307 ക്ലാസ് മുറികളാണ് ഹൈടെക്കാക്കാന്‍ ഉണ്ടായിരുന്നത്. ഇതില്‍ 246 ക്ലാസ് മുറികള്‍ ഹൈടെക്കാക്കി. ബാക്കിയുള്ള 61 സ്കൂളുകളില്‍ ഏറ്റവും കൂടുതല്‍ ബാക്കിയുള്ളത് കുന്ദമംഗലം ഹൈസ്കൂളിലാണ്. 47 ക്ലാസ് മുറികളുള്ള ഇവിടെ 13 ക്ലാസ് മുറികള്‍ മാത്രമാണ് ഹൈടെക്കായത്. കുറ്റിക്കാട്ടൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 32 ക്ലാസുകളില്‍ 14 എണ്ണം മാത്രമാണ് ഹൈടെക്കാക്കിയത്. കാരന്തൂര്‍ മര്‍ക്കസ് ഗേള്‍സ് ഹൈസ്കൂളിലെ 17 ക്ലാസ് മുറികളില്‍ 12 എണ്ണം ഹൈടെക്കാക്കി. മാവൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പത്തില്‍ എട്ടെണ്ണം ഹൈടെക്കാക്കി. ഇവിടെ ഹൈസ്കൂള്‍വിഭാഗത്തില്‍ 25 ല്‍ 23 ക്ലാസ് മുറികള്‍ ഹൈടെക്കാക്കിയിട്ടുണ്ട്. പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എയിഡഡ് സ്കൂളുകളിലെ ക്ലാസ് മുറികളില്‍ സര്‍ക്കാര്‍ നിര്ദേശിക്കുന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് മാനേജ്മെന്റാണ്.
വൃത്തിയുള്ള തറ വൈദ്യുതീകരണം, സീലിങ്, സുരക്ഷിതമായ മുറി, പെയിന്റ് ചെയ്ത ഭിത്തികള്‍ എന്നിവയാണ് ഹൈടെക് ആക്കാന്‍ വേണ്ടത്. ഇത്തരത്തില്‍ സൗകര്യം ഏര്‍പ്പെടുത്തി കൊടുത്ത ക്ലാസ് മുറികളുടെ ജോലിയാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ മണ്ഡലത്തിലെ മുഴുവന്‍ സ്കൂളുകളിലേയും സാധ്യമായ ഫണ്ട് ഉപയോഗപ്പെടുത്തിയും ജന പങ്കാളിത്തത്തോടെയും എട്ടു മുതല്‍ പന്ത്രണ്ട് വരേയുള്ള ക്ലാസ് മുറികള്‍ ഹൈടെക് ആക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."