ഇറച്ചി വില്‍പ്പനക്കാരും ജനങ്ങളെ പിഴിയുന്നു
മീനങ്ങാടി: ചെറിയ പെരുന്നാളിന് ഇറച്ചി വില കൂട്ടി ഒരു വിഭാഗം കച്ചവടക്കാര്‍. കിലോക്ക് 220 രൂപയുണ്ടായിരുന്നത് 240 രൂപയാക്കി വര്‍ധിപ്പിച്ചിട്ട് അധികമായിട്ടില്ല. വീണ്ടും 20 രൂപ വര്‍ധിപ്പിച്ച് 260 രൂപയാക്കി കൊള്ള ലാഭമെടുക്കുകയാണ് മീനങ്ങാടിയിലെ ഇറച്ചിക്കച്ചവടക്കാര്‍. നോമ്പും, പെരുന്നാളും, മറ്റു ആഘോഷ വേളകളിലും കോഴിയുടെയും, മറ്റ് ഇറച്ചി ഉല്‍പ്പന്നങ്ങളുടെയും വില വര്‍ധിപ്പിക്കുന്നത് പതിവാണ്. എന്നാല്‍ വര്‍ധിപ്പിച്ച കോഴിവില പിന്നീട് കുറയുമെങ്കിലും മാട്ടിറച്ചിയുടെ വില കുറക്കാറില്ല. നിലവില്‍ 240 രൂപക്കും 260 രൂപക്കും മീനങ്ങാടിയില്‍ മാട്ടിറച്ചി ലഭിക്കും. കോഴിവില 180 രൂപയില്‍ നിന്നും 40 രൂപ കൂട്ടി 220 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. ആഘോഷവേളകളില്‍ കൊള്ള ലാഭം ഈടാക്കുന്ന ഇറച്ചി വില്‍പ്പനക്കാരുടെ നടപടിയില്‍ പ്രധിഷേധം ശക്തമാവുകയാണ്. തോന്നിയതുപോലെ വില നിശ്ചയിക്കുന്നതിനെതിരെ മീനങ്ങാടി ഗ്രാമ പഞ്ചായത്തിന് പരാതി നല്കി മുസ്ലീം ലീഗ് മീനങ്ങാടി പഞ്ചായത്ത് കമ്മറ്റിയും രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."