ഹയര്‍ സെക്കന്‍ഡറിയെ തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കണം: എ.രാമസ്വാമി
പാലക്കാട്: ഹയര്‍ സെക്കന്‍ഡറിയെ തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്മാന് എ.രാമസ്വാമി പറഞ്ഞു. വെള്ളിയാഴ്ച്ചത്തെ സംയുക്ത ക്ലസ്റ്റര്‍ യോഗം ബഹിഷ്കരിച്ച് നടത്തിയ പ്രതിക്ഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു. നിലവിലുള്ള സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനു പകരം തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അതിനെ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷന് ഓഫ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്‍സ്( എഫ്.എച്ച്.എസ്.ടി.എ)യുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും നടത്തി. എഫ്.എച്ച്.എസ്.ടി.എ ജില്ലാ ചെയര്മാന് ആര്. രാജീവന് അധ്യക്ഷനായി. സെറ്റോ മുന്‍ സംസ്ഥാന ചെയര്മാന് വി. രാമചന്ദ്രന് മുഖ്യ പ്രഭാഷണം നടത്തി. കണ്‍വീനര്‍ മാത്യൂ കല്ലടിക്കോട്, സലീം, ലെവിന്‍ പോള്‍, സ്വാമിനാഥന്, മനോജ്, ആര്. രാകേഷ്, ഭാസ്ക്കരന്‍,വി.വിനോദ്, അബ്ദുള്‍ നാസര്‍, രാജേഷ്, പ്രതാപന്, ലൂക്കാ തോമസ്, ലിസി പി ജോസഫ്, സുനില്‍ ബാബു, സാജിദ്,ടെന്നിസണ്‍ പ്രസംഗിച്ചു. പി.എം.ജി.സ്ക്കൂളില്‍ നിന്നും മോയന്‍സ് സ്ക്കൂള്വരെ പ്രകടനവും നടത്തി. സമരത്തിന്റെ ഭാഗമായി ഉത്തരവിന്റെ കോപ്പി കത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."