ഉത്തര്‍പ്രദേശ് വെജിറ്റേറിയനാകുന്നു
ലഖ്‌നൗ: മത്സ്യ-മാംസ കടകള്‍ അടയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് വിവിധ വ്യാപാര സംഘടനകള്‍ ഇന്നലെ മുതല്‍ അനിശ്ചിതകാല കടയടപ്പ് സമരം ആരംഭിച്ചു. മത്സ്യം-മാംസം മുട്ട എന്നിവ കിട്ടാത്ത അവസ്ഥയിലേക്ക് ലഖ്‌നൗ മാറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇതോടൊപ്പം വ്യാപാരികള്‍ കടയടപ്പ് സമരം തുടങ്ങിയതോടെ പച്ചക്കറി കഴിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് നാട്ടുകാര്‍. ലഖ്‌നൗവിലെ 80 ശതമാനം മാംസശാലകളും വെള്ളിയാഴ്ച്ച തന്നെ പൂട്ടിയിരുന്നു. കടയടപ്പു സമരത്തെ തുടര്‍ന്ന് ഇവര്‍ മത്സ്യ-മാംസങ്ങള്‍ തലേ ദിവസം തന്നെ വിറ്റഴിച്ചിരുന്നു.അതേസമയം ഇറച്ചിക്കടകള്‍ക്ക് താഴുവീണതോടെ പച്ചക്കറി വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ തുച്ഛമായ വിലയായിരുന്നു പച്ചക്കറിക്ക്. എന്നാല്‍ സര്‍ക്കാര്‍ നടപടിക്കെതിരേ കാര്യമായി പ്രതികരിക്കാന്‍ എല്ലാ കടയുടമകളും തയ്യാറായിട്ടില്ല. വ്യാപാരികളുടെ സമരം സമീപത്തെ ഹോട്ടലുകളെയും മറ്റ് ചെറുകിട ഭക്ഷണശാലകളെയും പ്രതിസന്ധിയിലാക്കും.
സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും അറവുശാലകള്‍ അടച്ചിട്ടുണ്ടെന്ന് വ്യാപാരികള്‍ സൂചിപ്പിച്ചു. അലഹബാദ്, മോദിയുടെ മണ്ഡലമായ വാരണാസി, എന്നിവിടങ്ങളില്‍ അറവുശാലകളെല്ലാം അടച്ചിരിക്കുകയാണ്. ഇവിടെ വ്യാപാരം നടത്തുന്നവരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതായി വ്യാപാരികള്‍ ആരോപിക്കുന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യാപാരികള്‍ സൂചിപ്പിച്ചു.
നേരത്തെ ഗോംമാസം വില്‍ക്കുന്നതു തടയുമെന്നും അനധികൃത അറവുശാലകള്‍ അടച്ചു പൂട്ടുമെന്നും ബി.ജെ.പി പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."