HOME
DETAILS
MAL
മൂന്ന് ടണ്‍ ഇ-മാലിന്യം സംസ്‌കരിക്കാനായി കൈമാറി
backup
March 25 2017 | 19:03 PM
കണ്ണൂര്‍: കണ്ണൂര്‍ സിവില്‍ സ്റ്റേഷനിലെ ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. വര്‍ഷങ്ങളായി വിവിധ ഓഫിസുകളില്‍ സൂക്ഷിച്ചിട്ടുള്ള കംപ്യൂട്ടറുകള്‍, അനുബന്ധ ഉപകരണങ്ങള്‍ തുടങ്ങി മൂന്ന് ടണ്‍ ഇ മാലിന്യങ്ങളാണ് കിലോഗ്രാമിന് 10 രൂപ നിരക്കില്‍ വില ഈടാക്കി സംസ്‌ക്കരിക്കുന്നതിനായി കമ്പനിക്ക് കൈമാറിയത്. കലക്ടറേറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ എ.ഡി.എം ഇ മുഹമ്മദ് യൂസുഫ് ഇ മാലിന്യ വണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് കസ്തൂരി, ബി.ജി ധനഞ്ജയന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."