കോണ്‍ഗ്രസുകാര്‍ തമ്മിലടി നിര്‍ത്തണം: ചന്ദ്രചൂഡന്
തിരുവനന്തപുരം: ഫാസിസ്റ്റ് ഭരണത്തെ പ്രതിരോധിക്കാന്‍ ഉത്തരവാദിത്തമുള്ള കോണ്‍ഗ്രസ് അതിന് ശ്രമിക്കുന്നില്ലന്ന് ആര്.എസ്.പി ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്. പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ കഴിയാതെ തമ്മിലടിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍. ഫാസിസ്റ്റുകളെ പ്രതിരോധിച്ച് മതേതരത്തിനായി പ്രവര്‍ത്തിക്കേണ്ട കോണ്‍ഗ്രസ് ഇങ്ങനെ കൊച്ചു കൊച്ചു കാര്യങ്ങള്‍ക്കായി തമ്മിലടിക്കുകയാണ്. ഇങ്ങനെ വഴിതെറ്റുന്നവരെ ചാട്ടവാറിനടിച്ച് നേരെയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഉണരണമെന്നും ചന്ദ്രചൂഡന് ആവശ്യപ്പെട്ടു. ആര്.വൈ.എഫ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസ്യത നഷ്ടപ്പെടുത്തി സി.പി.എം പടുകുഴിയിലേക്കാണ് പോകുന്നത്. ശിക്ഷയിളവ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്.
എന്‍.കെ പ്രേമചന്ദ്രന് എം.പി, ഷിബു ബേബി ജോണ്‍, എ.എ അസീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."