ജി.എസ്.ടി രജിസ്ട്രേഷന് ത്വരിതഗതിയില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപാരികളുടെ ജി.എസ്.ടി രജിസ്ട്രേഷന് ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. ഇപ്പോഴത്തെ അറിയിപ്പു പ്രകാരം മാര്‍ച്ച് 31 വരെ മാത്രമാണ് വ്യാപാരികള്‍ക്ക് ജി.എസ്.ടി ശൃംഖലയിലേക്ക് വിവരങ്ങള്‍ അപ്്ലോഡ് ചെയ്യാവുന്നത്. രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയ വ്യാപാരികളെ വാണിജ്യനികുതി വകുപ്പ് അഭിനന്ദിച്ചു.
ഇനിയും എന്റോള്‍ ചെയ്യാനുള്ള വ്യാപാരികള്‍ എത്രയും പെട്ടെന്ന് അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വകുപ്പ് അഭ്യര്‍ഥിച്ചു. വ്യാപാരികള്‍ അവരുടെ വ്യക്തിപരവും വ്യാപാരസംബന്ധവുമായ വിവരങ്ങള്‍ ജി.എസ്.ടി ശൃംഖലയില്‍ അപ്ലോഡ് ചെയ്ത് എന്റോള്‍മെന്റ് പൂര്‍ത്തിയാക്കാത്ത പക്ഷം ജി.എസ്.ടി നടപ്പിലാക്കുന്ന ദിവസങ്ങളില്‍ രജിസ്ട്രേഷന് ലഭിക്കുന്നതിന് ചെറിയ ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം. മാര്‍ച്ച് 31നകം തന്നെ എല്ലാ വ്യാപാരികളും എന്റോള്‍മെന്റ് പൂര്‍ത്തിയാക്കണമെന്നും വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."