HOME
DETAILS
MAL
മലയോര ഹൈവേ: റോഡ് അളന്നു
backup
March 25 2017 | 19:03 PM
ചെറുപുഴ: മലയോര ഹൈവേയുടെ ഭാഗമായുള്ള ചെറുപുഴ ടൗണിലെ തിരുമേനി റോഡിന് വീതി കൂട്ടുന്നതിനായി ടൗണില്‍ റോഡിന്റെ വീതി അളന്ന് മാര്‍ക്ക് ചെയ്തു.
ഈ ഭാഗത്ത് 12 മീറ്റര്‍ വീതിയിലല്ലാതെ കലുങ്ക് നിര്‍മിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. റോഡ് കമ്മിറ്റി യോഗം ചേര്‍ന്ന് പയ്യന്നൂര്‍ പൊതുമരാമത്ത് വിഭാഗം(റോഡ്സ്) എന്‍ജിനിയറുടെ സാന്നിധ്യത്തില്‍ റോഡിന്റെ വീതി അളന്നു തിട്ടപ്പെടുത്താമെന്ന് തീരുമാനിക്കുകയായിരുന്നു.
ഇന്നലെ രാവിലെ എന്‍ജി നിയര്‍ ജയ്ദീപിന്റെ നേതൃത്വത്തിലാണ് റോഡ് അളന്നത്. റോഡിന്റെ മധ്യഭാഗത്തുനിന്നു ആറു മീറ്റര്‍ വീതം രണ്ടു വശത്തേക്കും അടയാളപ്പെടുത്തി.
ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത്, വൈസ് പ്രസിഡന്റ് വി. കൃഷ്ണന്, റോഡ് കമ്മിറ്റി ഭാരവാഹികള്‍ ഒപ്പമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."