മൂരിക്കുട്ടനെ മോഷ്ടിച്ചവരെ തിരിച്ചറിഞ്ഞു: ഓട്ടോ കസ്റ്റഡിയിലെടുത്തു
പയ്യാവൂര്‍: വാതില്‍മടയില്‍ മൂരിക്കുട്ടനെ മോഷ്ടിച്ച സംഘത്തെ പൊലിസ് തിരിച്ചറിഞ്ഞു. മൂരിക്കുട്ടനെ കടത്താന്‍ ഉപയോഗിച്ച ഓട്ടോ കസ്റ്റഡിയിലെടുത്തു. വാതില്‍മടയിലെ മല്ലിശേരി നാരായണിയുടെ എട്ടു മാസംപ്രായമായ മൂരിക്കുട്ടനാണ് രണ്ടുമാസം മുന്‍പ് മോഷണം പോയത്. കാസര്‍കോട് കുള്ളന്‍ ഇനത്തിലുള്ള മൂരിക്കുട്ടനെ മേയാന്‍ വിട്ടതായിരുന്നു. ഉച്ചക്ക് 2.45ഓടെ വീട്ടിലേക്ക് മടങ്ങി അല്‍പസമയം കഴിഞ്ഞ് ഉടമ നാരായണി തിരിച്ചെത്തിയപ്പോഴേക്കും കടത്തുകയായിരുന്നു. നാരായണിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നിര്‍ദേശ പ്രകാരം എസ്.ഐ ഉഷാദേവിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേസിന് വഴിത്തിരിവായത്. മേയാന്‍ വിട്ട മുരിക്കുട്ടന്റെ സമീപത്ത് ഓട്ടോറിക്ഷയില്‍ മൂന്ന് ചെറുപ്പക്കാരെ ശ്രദ്ധയില്‍പെട്ടിരുന്നെന്ന നാരായണിയുടെ മൊഴിയെ കേന്ദ്രികരിച്ചായിരുന്നു അന്വേഷണം. പ്രദേശത്തെ ചുവന്ന ഓട്ടോറിക്ഷക്കാരെയും മലയോരത്തെ കന്നുകാലി കച്ചവടക്കാരെയും ചോദ്യം ചെയ്തപ്പോഴാണ് ഉളിക്കല്‍ സ്വദേശികളായ മണിപ്പാറയിലെചിറപ്പുറത്ത് സ്റ്റജന്‍(19), നിഖില്‍(18), നിധിന്‍(21) എന്നിവരെ തിരിച്ചറിഞ്ഞത്. ഇവര്‍ ഒളിവിലാണ്. മൂരികുട്ടനെ കടത്താന്‍ ഉപയോഗിച്ച ഓട്ടോ പൊലിസ് കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."