ബ്രിട്ടനിലെ വംശീയ ആക്രമണം: രൂക്ഷ വിമര്‍ശവുമായി യു.എന്‍
ജനീവ: ബ്രിട്ടന് യൂറോപ്യന്‍ യൂനിയന്‍ വിട്ടതിനെ തുടര്‍ന്ന് ബ്രിട്ടനില്‍ വ്യാപകമായ വംശീയ ആക്രമണങ്ങള്‍ക്കെതിരേ ഐക്യരാഷ്ട്രസഭ. ഏതു സാഹചര്യത്തിലും വംശീയ ആക്രമണങ്ങളും മറ്റും അംഗീകരിക്കാനാകില്ലെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ സഈദ് റഅദ് ഹുസൈന് പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ യു.കെ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.കെയില്‍ വിദേശികള്‍ക്ക് നേരെ ആക്രമണം നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.
ദൈന്യംദിന ജീവിതത്തില്‍ ഇത്തരം വംശീയ ചിന്തയും ഭീതിയും ഇല്ലാതാക്കാനാണ് നാം ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ക്ക് വംശീയ ആക്രമണം നേരിട്ടിരുന്നു. ഇതിനെതിരേ ബ്രിട്ടീഷ് പ്രധാനമന്ത്രിയും രംഗത്തുവന്നിരുന്നു.
എന്നാല്‍ ബ്രട്ടനില്‍ നാമമാത്രമായ കേസുകളാണ് വംശീയ ആക്രമങ്ങള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്യന്മാര്ക്കെതിരേയാണ് ബ്രക്സിറ്റ് അനുകൂലികളെന്ന് സംശയിക്കുന്നവര്‍ ആക്രമണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."