ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതികളിലൊരാള്‍ പൊലിസ് വാഹനത്തില്‍നിന്ന് രക്ഷപ്പെട്ടു
മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതികളിലൊരാള്‍ പൊലിസ് വാനില്‍ നിന്ന് രക്ഷപ്പെട്ടു. കേസിലുള്‍പ്പെട്ട 12 പ്രതികളേയും റിമാന്‍ഡ് ചെയ്യാന്‍ കൊണ്ടുപോവുന്നതിനിടെയാണ് പ്രതികളിലൊരാളായ വീനസ് രാജ് (20) പൊലിസിന്റെ കണ്ണ് വെട്ടിച്ച് മണ്ണാര്‍ക്കാട് വച്ച് രക്ഷപ്പെട്ടത്.
പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട കേസിലെ നാലു പ്രതികളെ മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കുന്നതിന് വേണ്ടി കൊണ്ടുപോവുകയും ബാക്കി എട്ട് പ്രതികളെ പൊലിസ് വാനില്‍ ഇരുത്തിയിരിക്കുകയുമായിരുന്നു. ഇതിനിടെയാണ് വീനസ് രാജ് ചാടി രക്ഷപ്പെട്ടത്.
ആനക്കട്ടി സ്വദേശി ഇന്ദുജ (19), നെല്ലിപ്പതി സ്വദേശികളായ രതീഷ് (20), ശിവകുമാര്‍ (22), ഭൂതിവഴി സ്വദേശി കുമാര്‍ (22) എന്നിവരെയാണ് മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കിയത്. ഇവരെ ജൂണ്‍ എട്ട് വരെ റിമാന്‍ഡ് ചെയ്തു.
പ്രതികളില്‍ ശേഷിക്കുന്ന ഏഴ് പേരെ പാലക്കാട് ഒന്നാം ക്ലാസ് സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. താഴെ സാമ്പാര്‍ക്കോടിലെ മണികണ്ഠന്‍ (20), രാമരാജ് (20), ഭൂതിവഴി സ്വദേശികളായ സതീഷ് (21), രാജേഷ് (25), കാരയൂര്‍ സ്വദേശികളായ ഈശ്വരന്‍ (20), അരവിന്ദ് (22), നെല്ലിപ്പതി സ്വദേശി കുമാര്‍ (23) എന്നിവരെയാണ് വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ പാലക്കാട് ഒന്നാം ക്ലാസ് സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്. അട്ടപ്പാടി ആനക്കട്ടി സ്വദേശിനിയാണ് പെണ്‍കുട്ടി. മേയ് 19നാണ് അയല്‍ക്കാരിയായ യുവതി, പുതൂര്‍ ഉത്സവത്തിനെന്ന്്് പറഞ്ഞ് പെണ്‍കുട്ടിയെ ഒപ്പം കൊണ്ടുപോയത്. പെണ്‍കുട്ടി തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കി. മൂന്ന് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."