HOME
DETAILS
MAL
ഹജ്ജ്: പ്രധാനമന്ത്രിയുടെ ക്വാട്ടയിലും കേരളത്തിന് സീറ്റില്ല
backup
May 26 2018 | 02:05 AM
കൊണ്ടോട്ടി: പ്രധാനമന്ത്രിയുടെയും ന്യൂനപക്ഷകാര്യ മന്ത്രിയുടെയും ഹജ്ജ് ക്വാട്ടകള്‍ വീതം വച്ചപ്പോള്‍ കേരളത്തിന് ഒരു സീറ്റു പോലും അനുവദിച്ചില്ല.
പ്രധാനമന്ത്രിയുടെ 75 സീറ്റുകളും ന്യൂനപക്ഷകാര്യമന്ത്രിയുടെ 50 സീറ്റുകളുമാണ് വീതം വച്ചത്. നേരത്തെ രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും സീറ്റുകള്‍ വിതരണം ചെയ്തപ്പോള്‍ കേരളത്തിന് വെറും മൂന്നെണ്ണമാണ് ലഭിച്ചിരുന്നത്. കേന്ദ്രസര്‍ക്കാറിന്റെ വിവേചനാധികാരത്തില്‍ മൊത്തം 300 സീറ്റുകളാണുള്ളത്.ഇതില്‍ രാഷ്ട്രപതിയുടെ ക്വാട്ടയില്‍ നിന്നാണ് കേരളത്തിലെ മൂന്ന് പേര്‍ക്ക് അവസരം നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."