HOME
DETAILS

എം.ജി സർവകലാശാല- 30-06-2016

  
backup
June 30 2016 | 05:06 AM

%e0%b4%8e%e0%b4%82-%e0%b4%9c%e0%b4%bf-%e0%b4%b8%e0%b5%bc%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2-30-06-2016

ഡിഗ്രി ഏകജാലകം: രണ്ടാം അലോട്ട്‌മെന്റ് - പ്രവേശനം ഇന്നു
നാലുവരെ

ഏകജാലകം വഴിയുള്ള ഡിഗ്രി പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈനായി സര്‍വകലാശാല അക്കൗണ്ടില്‍ വരേണ്ട ഫീസടച്ച് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റ്ഔട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം ഇന്നു വൈകുന്നേരം നാലുമണിയ്ക്കകം അലോട്ട്‌മെന്റ് ലഭിച്ച കോളജില്‍ ഹാജരായി പ്രവേശനം നേടണം. ജൂണ്‍ 30നകം ഫീസ് അടക്കാത്തവരുടെയും ഫീസടച്ച ശേഷം കോളജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ് റദ്ദാക്കുന്നതാണ്. തുടര്‍ന്നുള്ള അലോട്ട്‌മെന്റിലേക്ക് ഇവരെ പരിഗണിക്കുന്നതല്ല.

അപേക്ഷകന്‍ തനിക്ക് ലഭിച്ച അലോട്ട്‌മെന്റില്‍ തൃപ്തനാണെങ്കില്‍ തുടര്‍ അലോട്ട്‌മെന്റില്‍ പരിഗണിക്കപ്പെടാതിരിക്കാനായി അവശേഷിക്കുന്ന ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കേണ്ടതോ സ്ഥിരപ്രവേശനം നേടേണ്ടതോ ആണ്. ഉയര്‍ന്ന ഓപ്ഷനുകള്‍ നിലനിര്‍ത്തിയാല്‍ തുടര്‍ന്നുള്ള അലോട്ട്‌മെന്റില്‍ മാറ്റംവന്നേക്കാം. ഇപ്രകാരം മാറ്റംലഭിക്കുന്ന പക്ഷം പുതിയ അലോട്ട്‌മെന്റ് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. ആദ്യം ലഭിച്ച അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും ചെയ്യും. എന്നാല്‍ മാറ്റംലഭിക്കുന്നവര്‍ ബാങ്കില്‍ പുതിതായി ഫീസൊടുക്കേണ്ടതില്ല.

ജൂലൈ 1 മുതല്‍ 3 വരെ ഓപ്ഷനുകള്‍ പുനക്രമീകരിക്കുന്നതിനുള്ള സൗകര്യം ഉണ്ട്. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുവാന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ ഒഴികെയുള്ളവര്‍ കോളജുകളില്‍ നിശ്ചിത ട്യൂഷന്‍ ഫീസ് ഒടുക്കി സ്ഥിരപ്രവേശനം ഉറപ്പു വരുത്തണം. ഒന്നും രണ്ടും അലോട്ട്‌മെന്റുകളിലൂടെ സ്ഥിരപ്രവേശനം നേടിയവര്‍ ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കേണ്ടതില്ല.

നിലവില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്താന്‍ അഗ്രഹിക്കുന്ന പക്ഷം അലോട്ട്‌മെന്റ് ലഭിച്ച കോളജില്‍ താല്‍ക്കാലികമായി പ്രവേശനം നേടണം. എന്നാല്‍ ഒന്നാം അലോട്ട്‌മെന്റില്‍ ലഭിച്ച അലോട്ട്‌മെന്റ് സ്റ്റാറ്റസ് തന്നെയാണ് രണ്ടാം അലോട്‌മെന്റിലും കാണിക്കുന്നതെങ്കില്‍ അതേ കോളജില്‍ തന്നെ പ്രവേശനത്തിനായി വീണ്ടും റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല.

എല്‍.എല്‍.എം:
എസ്.സിഎസ്.ടി
സീറ്റൊഴിവ്

സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ ഒരു വര്‍ഷ എല്‍.എല്‍.എം കോഴ്‌സിന് എസ്.സി, എസ്.ടി വിഭാഗത്തില്‍ ഓരോ ഒഴിവ് വീതം ഉണ്ട്. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂലൈ 1ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫിസില്‍ എത്തിച്ചേരണം. ഫോണ്‍ 0481-2310165.

എസ്.ടി സീറ്റൊഴിവ് : എം.എസ്‌സി
സൈക്കോളജി

സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസില്‍ 2016-18 അധ്യയന വര്‍ഷത്തെ എം.എസ്‌സി സൈക്കോളജി പ്രോഗ്രാമിന് എസ്.ടി വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. 2016 അഡ്മിഷന്‍ നോട്ടിഫിക്കേഷന്‍ പ്രകാരം യോഗ്യതയുള്ളവര്‍ ജൂലൈ 1ന് രാവിലെ 10.30ന് കോട്ടയം പ്രിയദര്‍ശിനി ഹില്‍സിലുള്ള സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസില്‍ ജാതിമതം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ 0481-2731034.

മാസ്റ്റര്‍ ഓഫ്
ഫിസിയോ തെറാപ്പി കോഴ്‌സിന്
അപേക്ഷിക്കാം

സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ നടത്തുന്ന പ്രൊഫഷണല്‍ പി.ജി കോഴ്‌സായ മാസ്റ്റര്‍ ഓഫ് ഫിസിയോതെറാപ്പി കോഴ്‌സിലേക്ക് അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടെ നേടിയ ബി.പി.ടി ആണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും വെബ് സൈറ്റില്‍ലഭിക്കും. ഫോണ്‍ 0481-6061012.

എം.സി.എ, എം.എസ്‌സി അപ്ലൈഡ്
ഇലക്‌ട്രോണിക്‌സ്

സ്‌കൂള്‍ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസിന്റെ എം.സി.എ, എം.എസ്‌സി അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഫോണ്‍ 0481-2391000, 2392928.

റിസര്‍ച്ച്
മെത്തഡോളജി
ഏകദിനശില്‍പശാല

ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റൗീസിന്റെ ആഭിമുഖ്യത്തില്‍ റിസര്‍ച്ച് മെത്തഡോളജി ശില്‍പശാല സംഘടിപ്പിക്കുന്നു.
ക്വസ്റ്റനയറുകള്‍, ടെസ്റ്റുകള്‍, മറ്റു ഗവേഷണ ഉപാധികള്‍ എന്നിവ തയാറാക്കുന്ന വിധം, ഐറ്റം അനാലിസിസ്, സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ എന്നീ വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ജൂലൈ എട്ടിനു നടക്കുന്ന ശില്‍പശാലയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഗവേഷകര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം.
പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫീസ് 250- രൂപ. വിലാസം ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ്, സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസ് ബില്‍ഡിങ്, എം.ജി സര്‍വകലാശാല, പി.ഡി ഹില്‍സ് പി.ഒ ഫോണ്‍ 0481-2731580, 9846735917.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago
No Image

പരോളിന്റെ അവസാന ദിനം; കൊലക്കേസ് പ്രതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  3 months ago
No Image

ഒഴുക്കില്‍പ്പെട്ട് കുറ്റ്യാടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന്‍; സെന്തില്‍ ബാലാജിയും വീണ്ടും മന്ത്രിസഭയില്‍

National
  •  3 months ago