HOME
DETAILS
MAL
കല്ലേരി പാലം പ്രവൃത്തി വിലയിരുത്താന്‍ ഉദ്യോഗസ്ഥരെത്തി
backup
March 25 2017 | 21:03 PM
വടകര: വടകര മാഹി കനാലിന് കുറുകെ കല്ലേരിയില്‍ നിര്‍മിക്കുന്ന പാലം പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താന്‍ ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് ഡയറക്ടര്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ സുരേഷ് കുമാറും സംഘവും സ്ഥലം സന്ദര്‍ശിച്ചു. പാലത്തിന്റെ പൈലിങ് പ്രവൃത്തികള്‍ കാലവര്‍ഷത്തിന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ ഡയറക്ടര്‍ നിര്‍ദേശം നല്കി.
കാസര്‍കോട്ടെ ജാസ്മിന് കണ്‍സ്ട്രക്ഷന്‍സിനാണ് നിര്‍മാണ ചുമതല. നിശ്ചിത കാലാവധിക്ക് മുന്‍പ് തന്നെ പാലം പണി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കരാറുകാരനായ പി.എ അബ്ദുള്‍റഹ്മാന്‍ ഹാജി, സീനിയര്‍ എഞ്ചിനീയര്‍ സി ഡി പുരുഷോത്തമന് എന്നിവര്‍ അറിയിച്ചു. കെ. നന്ദനന്‍, കെ.പി മോഹന്‍ദാസ്, ഐ.വി സുനില്‍, ജവാദ് സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."