ഏകദിന ഉപവാസം നടത്തി
കൊല്ലം: സ്‌കൂള്‍ പാചക തൊഴിലാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചിന്നക്കട ഹെഡ്‌പോസ്റ്റാഫിസിനു മുന്നില്‍ എ. ഹബീബ് സേട്ട് ഉപവാസം നടത്തി. മുന്‍ എം.എല്‍.എ പ്രതാപവര്‍മ്മ തമ്പാന്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് അവധിക്കാല വേതനം നല്‍കണമെന്നും അവര്‍ക്ക് ജീവിക്കാന്‍നുതകുന്ന വേതനം നല്‍കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സ്‌കൂള്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുവാന്‍ ഭരണാധികാരികള്‍ തയാറാകണമെന്നും പ്രതാപവര്‍മ്മ തമ്പാന്‍ ആവശ്യപ്പെട്ടു.
കോയിവിള രാമചന്ദ്രന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍, കെ.പി ശഹാല്‍, കരക്കോട് അജയകുമാര്‍, ഡോ.ഉദയ സുകുമാരന്‍, ചാലൂര്‍കോണം അനില്‍കുമാര്‍, സൈനുലാബ്ദീന്‍, ഷാന്‍ കേരളപുരം, ഓമന, ടി.എം.ഇക്ബാല്‍, പെരിയവീട്ടില്‍ ഷംസുദ്ദീന്‍, റോസമ്മ തങ്കപ്പന്‍, ഷീബ, നദീറ, രാധമ്മ, വിനോദ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."