HOME
DETAILS

ബി.എഡും പി.ജിയും കടക്കുപുറത്ത്; കെ ടെറ്റാണ് യോഗ്യത

  
backup
May 26 2018 | 07:05 AM

%e0%b4%ac%e0%b4%bf-%e0%b4%8e%e0%b4%a1%e0%b5%81%e0%b4%82-%e0%b4%aa%e0%b4%bf-%e0%b4%9c%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%aa%e0%b5%81

 

പട്ടാമ്പി: അധ്യാപക ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നതിനായി പുതിയ സര്‍ക്കുലര്‍ പുറത്തിറങ്ങിയത് പ്രകാരം കെടെറ്റ് യോഗ്യതയുള്ളവരെ മാത്രം തെരഞ്ഞെടുക്കുയുള്ളു. അല്ലങ്കില്‍ റാങ്ക് ലിസ്റ്റില്‍ പെട്ടവരെയും തിരഞ്ഞെടുക്കാം. സ്‌കൂളുകളില്‍ ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളിലേക്ക് ദിവസവേതനത്തിനായി അഭിമുഖം നടത്തുന്ന യോഗ്യതകളില്‍ ബി.എഡും, പി.ജിയും പടിക്കുപുറത്തായതാണ് ഉദ്യോഗാര്‍ഥികളെ നിരാശരാക്കുന്നത്. എന്നാല്‍ കെ ടെറ്റില്‍ കയറിപിടിച്ച് താല്‍ക്കാലിക പ്രവേശനപരീക്ഷകള്‍ പാസാകുന്നവരെ യോഗ്യരാക്കി നിശ്ചയിക്കുന്ന സര്‍ക്കാരിന്റെ സര്‍ക്കുലര്‍ പുനപരിശോധിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വര്‍ഷങ്ങളുടെ പരിശ്രമത്തോടെ ബിരുദമെടുക്കുകയും പിന്നീട് ബി.എഡും, പി.ജിയും എടുത്തവരെ അയോഗ്യരാക്കിയാണ് പുതിയ സര്‍ക്കുലര്‍ പ്രകാരം തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ നെറ്റ്, സെറ്റ്, എം.ഫില്‍, പി.എച്ച്.ഡി പോലുള്ള ഉയര്‍ന്ന യോഗ്യതയുള്ളവരെ ടെറ്റില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഉയര്‍ന്ന ഫീസ് നല്‍കി നിശ്ചിത മാര്‍ക്ക് നേടാനാവാതെ കുറഞ്ഞമാര്‍ക്കില്‍ ടെറ്റ് പാസാകാത്തവര്‍ക്കാണ് പുതിയ സര്‍ക്കുലര്‍ തിരിച്ചടിയാകുന്നത്. അതെ സമയം ബി.എഡിലേയും പി.ജിയിലേയും ഉയര്‍ന്ന മാര്‍ക്കുകള്‍ പരിഗണിക്കാതെ തഴയപ്പെടുകയാണന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.
എന്നാല്‍ നാമമാത്രമുള്ള ടെറ്റ് പാസായവര്‍ ബി.എഡും, പി.ജിയും ഇല്ലാത്തവരാണ്. ഇവരെയാണ് അഭിമുഖത്തില്‍ അഞ്ച് മാര്‍ക്ക് നല്‍കി തിരഞ്ഞെടുക്കുന്നത്.
അധ്യാപക യോഗ്യത നേടി പുറത്തിറങ്ങിയ ഉദ്യോഗാര്‍ഥികളെ കെ ടെറ്റ് പരീക്ഷകളുടെ പേര് പറഞ്ഞ് താല്‍ക്കാലിക നിയമനങ്ങള്‍ തടസപ്പെടുത്തുന്നതിനെതിരേ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ടെറ്റിന് നിശ്ചിത കാലയളവ് നല്‍കി യോഗ്യത നേടണമെന്ന സര്‍ക്കുലറാണ് സര്‍ക്കാര്‍ കൊണ്ട് വരേണ്ടതെന്നും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നു.
മുന്‍ വര്‍ഷങ്ങളില്‍ താല്‍ക്കാലിക ജോലികളില്‍ പ്രവേശിച്ച അധികപേര്‍ക്കും ഇത്തവണ കെ ടെറ്റില്ലാത്തതിനാല്‍ ജോലിസാധ്യതയും അസ്തമിച്ച മട്ടാണ്. അതെ സമയം പരാതികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ജൂണ്‍ മാസത്തില്‍ നടക്കുന്ന ടെറ്റ് പരീക്ഷക്കുള്ള തയാറെടുപ്പുകളും നടത്തുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago
No Image

പരോളിന്റെ അവസാന ദിനം; കൊലക്കേസ് പ്രതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 months ago
No Image

ഒഴുക്കില്‍പ്പെട്ട് കുറ്റ്യാടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന്‍; സെന്തില്‍ ബാലാജിയും വീണ്ടും മന്ത്രിസഭയില്‍

National
  •  2 months ago
No Image

മന്ത്രിയാവണമെന്നില്ല; പാര്‍ട്ടി തീരുമാനം നടപ്പിലാക്കണം, പാര്‍ട്ടിയുടെ കെട്ടുറപ്പാണ് പ്രധാനം; തോമസ് കെ തോമസ് 

Kerala
  •  2 months ago
No Image

സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍; അന്വേഷണസംഘം ഭീഷണിപ്പെടുത്തുന്നുവെന്ന് മകന്‍ ഷാഹിന്‍

Kerala
  •  2 months ago