കുറ്റവാളികള്‍ക്ക് ശിക്ഷായിളവ്: യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി
അരൂക്കുറ്റി: കൊടും കുറ്റവാളികള്‍ക്ക് ശിക്ഷായിളവ് നല്കിയ പിണറായി സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് മുസ്ലിംയൂത്ത് ലീഗ് അരൂക്കുറ്റി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
ആയിരത്തിയെട്ട് ജങ്ഷനില്‍ നിന്നും ആരംഭിച്ച് പ്രതിഷേധ പ്രകടനം വടുതല ജങ്ഷനില്‍ സമാപിച്ചു. ശിക്ഷാ ഇളവ് നല്‍കാനുള്ള 1850 പേരുടെ പട്ടികയില്‍ കൊടും കുറ്റവാളികള്‍ ഉള്‍പ്പെട്ടതിലൂടെ പിണറായി സര്‍ക്കാര്‍ ക്രിമിനലുകളുടെ സര്‍ക്കാറായി മാറിയെന്ന് പ്രകടനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഷുക്കൂര്‍ സ്വലാഹി പറഞ്ഞു.
ടി.പി വധക്കേസ് ഉള്‍പ്പടെയുള്ള പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള പിണറായി സര്‍ക്കാറിന്റെ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. മുസ്ലിം യൂത്ത് ലീഗ് അരൂര്‍ മണ്ഡലം പ്രസിഡന്റ് അന്‍സാര്‍ പാണാവള്ളി, ജനറല്‍ സെക്രട്ടറി ഷിഹാബുദ്ധീന്, ട്രഷറര്‍ ഷിയാസ്, ദളിത് ലീഗ് പ്രതിനിധി സാബു, മുസ്ലിം യൂത്ത് ലീഗ് അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് നിഹാസ്, സെക്രട്ടറി മുഹമ്മദ് ഷമീം എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."