ഉഗാണ്ടയില്‍ ബസ്സപകടത്തില്‍ 22 പേര്‍ മരിച്ചു
കംപാല: ഉഗാണ്ടയില്‍ ബസ്സും ട്രാക്ടറും കൂട്ടിയിടിച്ച് 22 പേര്‍ മരിച്ചു. മരണപ്പെട്ടവരില്‍ മൂന്നു കുട്ടികളും ഉണ്ട്. കിര്യാന്‍ഡോംഗോയില്‍ രാത്രിയാണ് അപകടമുണ്ടായത്. ട്രാക്ടറിന് ഹെഡ് ലൈറ്റ് ഇല്ലായിരുന്നതാണ് ബസ് ട്രാക്ടറില്‍ ഇടിക്കാന്‍ കാരണമായതെന്ന് പൊലിസ് പറഞ്ഞു. അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും മരണസംഖ്യ വര്‍ധിക്കാനിടയുണ്ടെന്നും പൊലിസ് അറിയിച്ചു.
തലസ്ഥാന നഗരിയായ കംപാലയില്‍ നിന്ന് 220 അകലെയാണ് അപകടം നടന്ന കിര്യാന്‍ഡോംഗോ. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രാദേശിക മാധ്യമങ്ങള്‍ 30 ലധികം പേര്‍ക്ക് മരിച്ചിട്ടുള്ളതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകത്ത് ഏറ്റവും മോശം റോഡുകള്‍ ഉള്ള രാജ്യങ്ങളിലൊന്നാണ് ഉഗാണ്ട. രാജ്യത്ത് 2015നും 2017നും ഇടയില്‍ 9,500 ഓളം ജനങ്ങള്‍ റോഡപകടങ്ങളില്‍ മരണപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."