HOME
DETAILS

യമനില്‍ യുദ്ധമവസാനിപ്പിക്കാന്‍ സന്നദ്ധമാണെന്ന് ഹൂതികള്‍ യു.എന്നിനെ അറിയിച്ചു.

  
backup
May 26 2018 | 17:05 PM

165561659566-2

റിയാദ്: വര്‍ഷങ്ങളായി നടക്കുന്ന യുദ്ധമവസാനിപ്പിക്കാന്‍ തങ്ങളൊരുക്കമാണെന്നു യമനിലെ വിമത വിഭാഗമായ ഹൂതികള്‍. യമന്‍ വിദേശകാര്യ മന്ത്രി ഖാലിദ് ഹുസ്സൈന്‍ അല്‍ യമാനി ആണ് ഇക്കാര്യം അറിയിച്ചത്. ഹൂതികള്‍ ഐക്യരാഷ്ട്രസഭയെ സമീപിച്ചിട്ടുണ്ടെന്നും യുദ്ധമവസാനിപ്പിച്ച് സമാധാന പ്രക്രിയകള്‍ക്കായി തങ്ങള്‍ സന്നദ്ധമാണെന്ന് അറിയിച്ചതായും അദ്ദേഹം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഔദ്യോഗിക യമന്‍ സര്‍ക്കാരിനെതിരെ യുദ്ധത്തിലേര്‍പ്പെട്ട ഹൂതികള്‍ യുദ്ധമേഖലയില്‍ നിന്നും ആയുധങ്ങള്‍ പിന്‍വലിക്കാന്‍ സന്നദ്ധമാണെന്നും അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

നിലവില്‍ യമനിലെ അവശേഷിക്കുന്ന ഹൂതികള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ഉഴലുകയാണ്. അവരുടെ പ്രധാന കേന്ദ്രങ്ങളെല്ലാം കയ്യില്‍ നിന്നും നഷ്ടപ്പെട്ടു. പ്രതിസന്ധി പരിഹരിക്കാനായി രാഷ്ട്രീയ പരിഹാരത്തിനായി ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാമെന്നു അറിയിച്ചിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അല്‍ യമാനി യമന്റെ പുതിയ വിദേശ കാര്യ മന്ത്രിയായി അധികാരമേറ്റത്. 1960ല്‍ ജനിച്ച അദ്ദേഹം യമന്‍ വിദേശകാര്യ മന്ത്രാലയത്തിലെ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു. ശേഷം 2014 ല്‍ ഐക്യരാഷ്ട്ര സഭയുടെ എക്‌സ്ട്രാ ഓര്‍ഡിനറി അംബാസിഡര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.
2015 മാര്‍ച്ചിലാണ് യമനില്‍ ഹൂതികള്‍ക്കെതിരെ സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന യുദ്ധമാരംഭിച്ചത്. നിരവധി തവണ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും വിവിധ കാര്യങ്ങളെത്തുടര്‍ന്ന് എല്ലാം പരാജയപ്പെടുകയായിരുന്നു. ഇതിനടയില്‍ സഊദിക്ക് നേരെ ആക്രമണം ശക്തമായതിയതിനെ തുടര്‍ന്നു ഏതാനും മാസങ്ങളായി അതിശക്തമായ ആക്രമണങ്ങളാണ് അറബ് സഖ്യ സേനയും യമന്‍ സൈന്യവും ഹൂതികള്‍ക്കെതിരെ നടത്തിയിരുന്നത്. ഇതിലാണ് ഹൂതികളുടെ വിവിധ കേന്ദ്രങ്ങളിലെ നിയന്ത്രണം നഷ്ടമായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം നിയമപരമായ പ്രതിരോധം; മേഖലയുടെ സുരക്ഷയ്ക്ക് അറബ് രാജ്യങ്ങള്‍ ഒന്നിക്കണം: ഖാംനഇ

International
  •  2 months ago
No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago
No Image

നാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ

International
  •  2 months ago
No Image

ദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്

uae
  •  2 months ago
No Image

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍

Kerala
  •  2 months ago