HOME
DETAILS

ഇന്ത്യന്‍ ഫാസിസത്തിന്റെ മൂലധനം

  
backup
May 27 2018 | 00:05 AM

indian-fascisthinte-mooladhanam

ഓര്‍മകള്‍ക്ക് ചിതയൊരുക്കി ഭോപ്പാലില്‍ ഗാന്ധി ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ ജന്മവാര്‍ഷികം ആമോദത്തോടെ ആഘോഷിച്ചിരിക്കുന്നു. ചരിത്രം അടച്ച് സൂക്ഷിച്ച് ഉപയോഗിക്കേണ്ട ആഭരണപ്പെട്ടിയല്ല. മൂര്‍ച്ചയുള്ള ആയുധമാണത്. ഗാന്ധിവധം തെരുവില്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍ ചരിത്രങ്ങളിലെ വാസ്തവങ്ങളാണ് വര്‍ത്തമാനകാലത്തെ സത്യവാങ്മൂലം. 

ചരിത്രം തിരുത്തിയെഴുതുന്നതിലാണ് സംഘര്‍ഷത്തിന്റെ വേരുകള്‍ കിടക്കുന്നതെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചത് റോമില ഥാപ്പറാണ്. മുന്‍വിധി, മറവി, മനുഷ്യത്വരാഹിത്യം എന്നീ മൂന്ന് തൂണുകളുടെ മുകളിലാണ് ഫാസിസം എക്കാലവും അതിന്റെ കോട്ടകള്‍ കെട്ടിപ്പൊക്കുന്നത്. ഗാന്ധിയെ കൊല്ലാന്‍ തീരുമാനിച്ചത് മുന്‍വിധിയുടെ അടിസ്ഥാനത്തിലാണ്. സത്യം മരിക്കുന്ന നാലു മാര്‍ഗങ്ങളെ കുറിച്ച് വിക്തോര്‍ ക്ലെമ്പറര്‍ എന്ന ചിന്തകന്‍ പറയുന്നുണ്ട്.
ഒന്ന്, കെട്ടുകഥകളെ വസ്തുതകളായി പ്രചരിപ്പിക്കുക. രണ്ട്, ഉള്ളടക്കങ്ങളില്ലാത്ത മുദ്രാവാക്യങ്ങള്‍ ആവര്‍ത്തിക്കുക. മൂന്ന്, പരസ്പര വിരുദ്ധമായ വാഗ്ദാനങ്ങള്‍ നല്‍കുക. നാല്, അന്ധമായ വിശ്വസ്തത. ഇത് മുഴുവനും ഇന്ത്യയില്‍ നടപ്പിലാക്കാനുള്ള ഭരണകൂട താല്‍പര്യങ്ങള്‍ ഓരോന്നായി നടപ്പിലാക്കിക്കഴിഞ്ഞു.
ഗാന്ധിജിയെന്ന രാഷ്ട്രപിതാവിനോടുള്ള ഭയമാണ് ഗാന്ധിവധത്തിന് പിന്നിലുള്ള മാനസിക ശക്തി. പിതൃഭയം പിതൃവധത്തിലെത്തിക്കുന്നതായി മനഃശാസ്ത്രം പറയുന്നുണ്ട്. മഹാത്മാഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ത്ത ഒരാളുടെ ഓര്‍മകളെ തലോടിയില്ലെങ്കില്‍ ഇന്ത്യന്‍ ഫാസിസത്തിന് അതിരുകളൊരുക്കാനാവുകയില്ല. ഹിറ്റ്‌ലര്‍ ആക്രമണം നടത്തുക മാത്രമല്ല, നടത്തിയ ആക്രമണങ്ങളെ വീണ്ടും വീണ്ടും പുനരവതരിപ്പിച്ച് അതില്‍ ആഹ്ലാദം കണ്ടെത്തുകയും ചെയ്യുമായിരുന്നു.
ഗാന്ധിയുടെ കൊലപാതകമാണ് ഇന്ത്യന്‍ ഫാസിസത്തിന്റെ മൂലധനം. ശക്തമായ അധികാര പ്രവേശനത്തിന്റെ മാര്‍ഗമായിരുന്നു അത്. ഇന്ന് കാണുന്ന ഗോഡ്‌സെ ആരാധനകള്‍ ഒരുനാള്‍ പൊട്ടിമുളച്ചതല്ല. വര്‍ഷങ്ങളായി താലോലിച്ച് വരുന്ന ബിംബാരാധനയാണ് അധികാര ഗര്‍വ്വിന്റെ തണലില്‍ പുറത്തെത്തിയത്. '1948 ജനുവരി 30 ന് ബിര്‍ളാ ഹൗസിന്റെ പ്രാര്‍ഥനാ മുറിയില്‍ ഇരുകൈകളിലും ധൈര്യം സംഭരിച്ച് ഞാന്‍ ഗാന്ധിജിക്കു നേരെ വെടിയുതിര്‍ത്തു'- ഗോഡ്‌സെയുടെ കുറ്റസമ്മതമൊഴിയാണിത്.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ വ്യവസ്ഥയുടെയും രാഷ്ട്രപിതാവായ ഗാന്ധിജിയുടെ വധം, ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയുടെ വധാരംഭമായിരുന്നു. ഗാന്ധിജി പ്രതിനിധാനം ചെയ്ത മൂല്യാധിഷ്ഠിത രാഷ്ട്രീയ ബോധത്തിന്റെ തകര്‍ച്ചയില്‍ പകരം വരുന്നത് ഫാസിസ്റ്റ് പ്രവണതകളുടെ അധോലോകമാണ്.
ആത്യന്തികമായി ഗാന്ധിയെന്ന പ്രത്യയശാസ്ത്രം ഇന്ത്യന്‍ ഫാസിസത്തെ ഏറെയധികം പ്രതിരോധിക്കുന്നുണ്ട്. ഇത് സംഘ്പരിവാറിനെ എന്നും അലട്ടുന്ന ഭീതിയാണ്. ഇന്ത്യയില്‍ ഗാന്ധിയുടെ ഉറച്ച വേരുകള്‍ ഭയപ്പെട്ട ആര്‍.എസ്.എസ് ഗാന്ധി ഉന്മൂലനം പരിവാര്‍ ആധിപത്യത്തിനുള്ള സാധ്യതയായി കണ്ടു. അത് വിജയിപ്പിച്ചെടുക്കാനുള്ള ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണ് ഗോഡ്‌സെക്ക് നല്‍കുന്ന വീര പരിവേശം.
കൊലക്കളത്തില്‍ നിന്നാണ് ഫാസിസം ഊര്‍ജം ഉല്‍പാദിപ്പിക്കുന്നത്. അതിനവര്‍ കൊലകള്‍ നടത്തുക മാത്രമല്ല, കൊലകളെ ന്യായീകരിക്കുകയും ചെയ്യും. ഗോഡ്‌സെ ആരാധന ഗാന്ധിയെ കൊന്നതിന്റെ ന്യായീകരണമാണ്. ഇന്ത്യയില്‍ ഫാസിസം നിലനില്‍ക്കുന്നു എന്നത് അത്ഭുതമല്ല. മറിച്ച് നിര്‍മിച്ച അനിവാര്യതയാണ്. ഒരര്‍ഥത്തില്‍ ഇത് ജനാധിപത്യത്തിനുള്ള വലിയ പാഠമാണ്. ഫാസിസം ഇത്രയേ ഉള്ളൂ എന്ന ബാലിശമായ തോന്നലുകള്‍ ഇനിയുണ്ടാവരുത്. ഫാസിസത്തിന്റെ ശക്തി എത്രമാത്രം മാരകമാണെന്ന് നാം മനസിലാക്കുന്നതിനനുസരിച്ചാണ് ഫാസിസ്റ്റ് വിരുദ്ധത ശക്തിപ്പെടുന്നത്. ഇന്ത്യയുടെ പൈതൃകം (ഗാന്ധിയെ കൊന്നത് ഗോഡ്‌സെയാണെന്ന ഉറച്ച ബോധ്യം) ഫാസിസത്തെ പ്രതിരോധിക്കുമെന്ന് കരുതുന്നുണ്ടെങ്കില്‍ തെറ്റാണ്. ഇന്ത്യയില്‍ ബോധ്യങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാവുകയില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  12 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  13 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  13 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  13 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  13 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  13 hours ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  14 hours ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്; സമസ്തയുടെ ഹരജി നാളെ പരിഗണിക്കും

latest
  •  14 hours ago
No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  14 hours ago
No Image

സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും

Saudi-arabia
  •  14 hours ago