HOME
DETAILS

ജിഷ വധക്കേസ്: പൊലിസിന് വീഴ്ച പറ്റിയെന്ന് വിജിലന്‍സ്

  
backup
March 26 2017 | 04:03 AM

%e0%b4%9c%e0%b4%bf%e0%b4%b7-%e0%b4%b5%e0%b4%a7%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b5%80

പെരുമ്പാവൂര്‍: ജിഷ വധക്കേസ് അന്വേഷണത്തില്‍ പൊലിസിന് വീഴ്ച പറ്റിയെന്ന് വിജിലന്‍സിന്റെ കണ്ടെത്തല്‍. കേസ് അന്വേഷണത്തിന്റെ തുടക്കം മുതല്‍ വീഴ്ച സംഭവിച്ചു. കേസില്‍ എഫ്.എ.ആര്‍ തയ്യാറാക്കുമ്പോള്‍ പൊലിസ്  മുന്‍ ധാരണയോട് കൂടിയാണ് പ്രവര്‍ത്തിച്ചതെന്ന് വിജിലന്‍സ് വിലയിരുത്തി.

കേസ് അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നത് എന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. ഈ കുറ്റപത്രവുമായി മുന്നോട്ട് പോയാല്‍ കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്നും വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാറിന് കൈമാറി റിപ്പോര്‍ട്ടിലുള്ളതായും സൂചനയുണ്ട്.


കഴിഞ്ഞ ജനുവരിയിലാണ് വിജിലന്‍സ് റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയത്. ആഭ്യന്തര സെക്രട്ടറി  റിപ്പോര്‍ട്ട് ഡിജിപിക്കും മുഖ്യമന്ത്രിക്കും കൈമാറി.

എന്നാല്‍ വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ഡി.ജി.പി തള്ളി. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ശരിയല്ലെന്ന് ഡിജിപി മറുപടി നല്‍കിയതായാണ് സൂചന. ക്രിമിനല്‍ കേസ് അന്വേ,ണത്തില്‍ വിജിലന്‍സ് അനധികൃതമായി ഇടപെട്ടെന്ന് ഡി.ജി.പി ബി.സന്ധ്യ ആരോപിച്ചു.

കേസുമായി ബന്ധപ്പെട്ട വിചാരണ കോടതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. മാര്‍ച്ച് 13ന് ആരംഭിച്ച വിചാരണയുടെ ആദ്യഘട്ടം ഏപ്രില്‍ അഞ്ചു വരെ നീളും.

കഴിഞ്ഞ ഏപ്രില്‍ 28 നാണ് കുറുപ്പംപടി വട്ടോളിപ്പടിയിലെ കനാല്‍ബണ്ട് പുറമ്പോക്കിലെ ഒറ്റമുറി വീട്ടില്‍ ജിഷ കൊല്ലപ്പെട്ടത്. ആദ്യം പെരുമ്പാവൂര്‍ കോടതിയില്‍ ആരംഭിച്ച കേസ് പിന്നീട് ദലിത് പീഡന നിരോധനനിയമം ചുമത്തിയതിനെത്തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.

ഇക്കഴിഞ്ഞ നവംബര്‍ രണ്ടിന് കേസിന്റെ വിസ്താരം തുടങ്ങാനായിരുന്നു കോടതി നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവും കേസ് പഠിക്കാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് പ്രതി അമീറിന്റെ അഭിഭാഷകനും കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് നിരവധി തവണ വിസ്താരം മാറ്റിവയ്ക്കുകയായിരുന്നു.

അഡ്വ. എന്‍. കെ ഉണ്ണികൃഷ്ണനാണ് കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍. പ്രതി അമീറിന് വേണ്ടി ഹാജരാകുന്നത് അഡ്വ. ബി. എ ആളൂരാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  20 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  20 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  21 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  21 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  a day ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  a day ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  a day ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  a day ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  a day ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  a day ago