ഡ്രൈവറില്ലാ കാര്‍ അപകടത്തില്‍ പെട്ടു; യൂബറിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി
ന്യൂയോര്‍ക്ക്: വിപണിയില്‍ ആദ്യ ഡ്രൈവറില്ലാ കാറുകള്‍ അവതരിപ്പിക്കാനുള്ള യൂബറിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ഡ്രൈവറില്ലാ കാര്‍ അപകടത്തില്‍ പെട്ടതാണ് ലോകപ്രശ്‌സത ടാക്‌സി സേവനദാതാക്കളായ യൂബറിന് തിരിച്ചടിയായത്. വെള്ളിയാഴ്ച രാത്രിയില്‍ അരിസോണയിലാണ് അപകടമുണ്ടായത്. ഡ്രൈവറില്ലാ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഡ്രൈവറില്ലാ കാറിന്റെ പരീക്ഷണം യൂബര്‍ നിര്‍ത്തിവെച്ചു. സെല്‍ഫ് ഡ്രൈവിങ് മോഡില്‍ കാറിന്റെ മുന്‍ സീറ്റില്‍ ഒരു യാത്രക്കാരനുമായി സഞ്ചരിക്കമ്പോഴാണ് കാര്‍ അപകടത്തില്‍പ്പെട്ടതെന്ന് യൂബര്‍ പ്രതിനിധി പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണങ്ങള്‍ നടന്ന് വരികയാണെന്ന് യൂബര്‍ അറിയിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെയും പിറ്റ്‌സ്ബര്‍ഗിലേയും ഡ്രൈവറില്ലാ കാറുകള്‍ താത്കാലികമായി പിന്‍വലിക്കുകയാണെന്നും യൂബര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 2015 മുതല്‍ യു.എസില്‍ 35,000 ആളുകള്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആളുകളുടെ ഭാഗത്തു നിന്നുള്ള ശ്രദ്ധക്കുറവാണ് അപകടകാരണമായി വിലയിരുത്തപ്പെടുന്നത്. ഡ്രൈവറില്ലാ കാറുകള്‍ പ്രബല്യത്തില്‍ വന്നാല്‍ അപകടങ്ങള്‍ ഒരളവോളം കുറക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ കണക്കു കൂട്ടുന്നത്. ഗൂഗിള്‍ ഉള്‍പ്പടെയുള്ള ടെക് ലോകത്തെ മറ്റ് പല കമ്പനികളും ഡ്രൈവറില്ലാ കാറുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. അവസാനമായി ടെസ്ലയാണ് ഡ്രൈവറില്ലാ കാറുകള്‍ വികസിപ്പിക്കുമെന്ന് അറിയിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."