HOME
DETAILS
MAL
മന്ത്രി ശശീന്ദ്രനെതിരായ ലൈംഗികാരോപണം; പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
backup
March 26 2017 | 08:03 AM
തിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദ്രനെതിരായ ലൈംഗികാരോപണത്തില്‍ കാര്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരോപണം ഗൗരവമുള്ളതായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാര്‍ട്ടിക്കോ മുന്നണിക്കോ അപമാനമാകുന്ന പ്രവര്‍ത്തനങ്ങള്‍ തന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന് പ്രതികരിച്ചു. എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തന്റെ വീഴ്ച്ചയായി കണക്കാക്കുമെന്നും സംഭാഷണ ശകലങ്ങള്‍ പരിശോധിച്ച ശേഷം മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു.
അഗതിയായ വീട്ടമ്മയോട് മന്ത്രി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടിരുന്നു. ഓഡിയോയുടെ ആധികാരികത സംബന്ധിച്ച് കൂടുതല്‍ വിശദാശംങ്ങള്‍ ലഭ്യമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."