ആവിഷ്‌കാര സ്വാതന്ത്ര്യത്തെ മുഴുവനായി ബ്ലോക്ക് ചെയ്യുന്ന പിണറായി
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആരും ഇനിമേല്‍ ഫേസ്ബുക്കില്‍ പോസ്റ്റിടരുത് എന്ന് ഉത്തരവ്,
കേരള മുഖ്യമന്ത്രിയെ ട്രോള്‍ ചെയ്താലോ കളിയാക്കിയാലോ ഉടന്‍ നിയമനടപടി എന്ന് സൈബര്‍ പോലീസിന്റെ ഭീഷണി,
കേരളമെന്താ വെള്ളരിക്കാപ്പട്ടണമായി മാറുകയാണോ?
അസഹിഷ്ണുതയുടെ ആള്‍രൂപമായി മാറുകയാണോ ഇവിടത്തെ മുഖ്യമന്ത്രി?
സൈബര്‍ സഖാക്കളുടെ വാഴ്ത്തുപാട്ടുപോലെ ഇരട്ടച്ചങ്കന്‍, ജനകീയ സര്‍ക്കാര്‍ മുന്നോട്ട്, പിണറായി ബഡാ എന്നൊക്കെ മാത്രമേ ഇനിമുതല്‍ എല്ലാ മലയാളികളും പറയാന്‍ പാടുള്ളൂ എന്നാണോ മനസ്സിലിരിപ്പ്?
സ്വന്തം പ്രൊഫൈലില്‍ വന്ന് തെറി വിളിക്കുന്നവരെ ബ്ലോക്ക് ചെയ്ത് ഒഴിവാക്കുന്നത് വലിയ അസഹിഷ്ണുതയായി വ്യാഖ്യാനിച്ച് ഒച്ചവെക്കുന്നവര്‍ ആരും ഒരു ജനതയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ മുഴുവനായി ബ്ലോക്ക് ചെയ്യുന്ന സി.പി.എം ഭരണകൂടത്തിനെതിരെ ഒന്ന് വാ തുറക്കാന്‍ പോലും തയാറാവുന്നില്ലല്ലോ!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."