ഹിലരിക്ക് ഫേസ്ബുക്ക് സി.ഇ.ഒ ആകണം
ന്യൂയോര്‍ക്ക്: 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു ശേഷം ഇനിയെന്താണ് ഹിലരി ക്ലിന്റന്‍ ചെയ്യാന്‍ പോകുന്നതെന്നായിരുന്നു എല്ലാവരും ചോദിച്ച ഒരു ചോദ്യം. പല മാധ്യമങ്ങളും പലതരം ഊഹങ്ങള്‍ പടച്ചുവിട്ടു. എന്നാല്‍, ഇന്നലെ ഹിലരി തന്നെ തന്റെ സ്വപ്നജോലി വെളിപ്പെടുത്തിയിരിക്കുന്നു; സമൂഹമാധ്യമ ഭീമനായ ഫേസ്ബുക്കില്‍ സി.ഇ.ഒ ആകുക!
കഴിഞ്ഞ ദിവസം ഹാര്‍വാഡ് സര്‍വകലാശാലയില്‍ ഒരു പുരസ്‌കാരം സ്വീകരിച്ചു നടത്തിയ പ്രസംഗത്തിനിടെയായിരുന്നു വെളിപ്പെടുത്തല്‍. ചടങ്ങില്‍ മോഡറേറ്ററായിരുന്ന മസാച്യൂസെറ്റ്‌സ് അറ്റോര്‍ണി ജനറല്‍ മൗറ ഹീലിയാണ് ഹിലരിക്കു മുന്‍പിലേക്ക് ഇങ്ങനെയൊരു സാങ്കല്‍പിക ചോദ്യമെറിഞ്ഞു കൊടുത്തത്. ഹിലരി ഏതെങ്കിലും കമ്പനിയുടെ സി.ഇ.ഒ ആകുകയാണെങ്കില്‍ ഏതായിരിക്കുമെന്നായിരുന്നു ചോദ്യം. സംശയലേശമന്യെ ഹിലരി പറഞ്ഞു: ഫേസ്ബുക്ക്. നിലവില്‍ ലോകത്തെ വിവര പ്രസരണത്തിനുമേല്‍ കമ്പനിക്കുള്ള ശക്തമായ സ്വാധീനമാണ് ഇത്തരമൊരു ആഗ്രഹം കൊണ്ടുനടക്കാന്‍ കാരണമെന്നും അവര്‍ ഇതിനു കാരണമായി എടുത്തുകാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."