മാനസിക വികാസത്തിന് പുസ്തക വായന അത്യാവശ്യം: ഡോ.എം ലീലാവതി
ആലുവ: മാനസിക വികാസത്തിന് പുസ്തക വായന അത്യാവശ്യമാണെന്ന് സാഹിത്യ നിരൂപക ഡോ.എം ലീലാവതി പറഞ്ഞു.
ഇപ്പോള്‍ മാനസിക ലോകം വികസ്വരമാണ്. സമ്മാനമായി പുസ്തകങ്ങള്‍ കൊടുക്കണം. വായന സാമ്പത്തിക ലാഭം മാത്രമാകരുത് അറിവു വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആകണമെന്നും അവര്‍ പറഞ്ഞു.
എറണാകുളം ജില്ല ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍.
ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പി.ആര്‍ രഘു അദ്ധ്യക്ഷനായി. സെക്രട്ടറി എം.ആര്‍ സുരേന്ദ്രന്‍, ജോ. സെക്രട്ടറി സി.കെ ഉണ്ണി, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ടി.പി വേലായുധന്‍, വി.കെ ഷാജി, പി.സി ജയ എന്നിവര്‍ പ്രസംഗിച്ചു.
സര്‍ഗ്ഗോത്സവം പ്രതിഭകള്‍ക്ക് സാഹിത്യകാരി ഗ്രേസി സമ്മാനദാനം നിര്‍വ്വഹിച്ചു. മൂന്നു ദിവസങ്ങളിലായി ആലുവ മഹാത്മാഗാന്ധി ടൗണ്‍ ഹാളിലാണ് പുസ്തകോത്സവം നടക്കുന്നത്.
ഡി.സി, മാതൃഭൂമി, മലയാള മനാരമ, ദേശാഭിമാനി, കറന്റ് ബുക്ക്‌സ്, അടക്കം അറുപത്തിരണ്ട് പുസ്തക പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്.
പുസ്തകങ്ങള്‍ക്ക് ആകര്‍ഷകമായ വിലക്കുറവും ഉണ്ട്. ഗ്രന്ഥശാലകള്‍, സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ഉപകാരപ്രദമാകുന്ന പുസ്തകോത്സവം 28ന് അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."