റാഗിംഗ് വിരുദ്ധ സദസ് സംഘടിപ്പിച്ചു
മാന്നാര്‍: കര്‍ണ്ണാടകയിലെ കലാബുര്ഹയില് റാഗിങ്ങിന് ഇരയായ ദളിത് നഴ്സിംഗ് വിദ്യാര്‍ത്ഥിനി അശ്വതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെ.എസ്.യു ചെങ്ങന്നൂര്‍ നിയോജകമണ്ഡലം കമ്മറ്റി മാന്നാര്‍ സ്റ്റോര്‍ ജംഗ്ഷന് സമീപം റാഗിങ്ങ് വിരുദ്ധ സദസ് സംഘടിപ്പിച്ചു.
പരിപാടിയോടനുബന്ധിച്ച് റാഗിങ്ങ് വിരുദ്ധതയ്ക്ക് വേണ്ടി മനുഷ്യത്വത്തിന്റെ കയ്യൊപ്പ് എന്ന പേരില്‍ വിദ്യാര്‍ത്ഥികളുടെ ഒപ്പുശേഖരണവും നടത്തി. കെ.പി.സി.സി സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു.
കെ.എസ്.യു ചെങ്ങന്നൂര്‍ നിയോജകമണ്ഡലം കമ്മറ്റി പ്രസിഡന്റ് സതീഷ് ബുധനൂര്‍ അദ്ധ്യക്ഷതവഹിച്ചു.
ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ തോമസ് ചാക്കോ, സണ്ണി കോവിലകം, എ.ആര് വരദരാജന്‍നായര്‍, ബിപിന്‍ മാമ്മന്‍, അജിത് പഴവൂര്‍, സതീഷ് ശാന്തിനിവാസ്, സുജിത് ശ്രീരംഗം, ജോസഫ്കുട്ടി കടവില്‍, റിയാസ് മാന്നാര്‍, റിനു മുളക്കുഴ, നിമേഷ് തോമസ് കോവിലകം, ധനീഷ് ചെന്നിത്തല, രാഹുല്‍ കൊഴുവല്ലൂര്‍, സുജിത് മുളക്കുഴ, ശ്രീദീപ് ശ്രാട്ടില്, ജെഫിന് മുളക്കുഴ, തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."