പട്ടികജാതി പട്ടികവര്‍ഗ കോളനികളില്‍ ജാഗ്രതാ സമിതികള്‍
ആലുവ: ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ കോളനികളില്‍ വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ജാഗ്രത സമിതികള്‍ നിലവില്‍ വരും. പതിനഞ്ച് ദിവസത്തിനകം സമിതി രൂപീകരിക്കാന്‍ റൂറല്‍ ജില്ല പൊലിസ് മേധാവി എ.വി ജോര്‍ജ്ജ് നിര്‍ദേശം നല്കി. മദ്യത്തിനും മയക്കുമരുന്നുകളുടെ ഉപയോഗത്തിനുമെതിരെ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ ഉടനടി ജില്ലയിലുടനീളം നടത്തുവാനും തീരുമാനിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ മാത്രം കേസുകളും പരാതികളും സംബന്ധിച്ച അവലോക യോഗം റൂറല്‍ ജില്ല പൊലിസ് ആസ്ഥാനത്ത് വെച്ച് നടത്തി.
പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളില്‍ പൊലിസിലെ ഉയര്‍ന്ന റാങ്കിലെ ഉദ്യേഗസ്ഥര്‍ സന്ദര്‍ശനം നടത്തി പരാതികള്‍ക്കും കേസുകള്‍ക്കും ഉടനടി പരിഹാരം കാണാനും യോഗത്തില്‍ തീരുമാനിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങള്‍ക്കുള്ള ഐഡന്റ്റിറ്റി കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം റൂറല്‍ ജില്ലാ പൊലിസ് മേധാവി എ.വി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു.
മോണിറ്ററിംഗ് കമ്മറ്റി യോഗത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പ്രതിനിധികള്‍ ആലുവ എക്സൈസ് സി.ഐ എം.എസ് ബാലകൃഷ്ണന്, ആലുവ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എസ് പരീത്, ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി ഷീന്‍ തറയില്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി വി സുനില്‍കുമാര്‍, ആലുവ ഡിവൈ.എസ്.പി കെ.ജി ബാബുകുമാര്‍, പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ.എസ് സുദര്ശന്, സി.ഐമാര്‍, എസ്.ഐമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."