ജപ്പാന്‍ കുടിവെള്ളം സ്വകാര്യ ആശുപത്രിക്ക് നല്‍കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു
കൊട്ടിയം: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ കണക്ഷന്‍ സ്വകാര്യ ആശുപത്രിക്ക് നല്‍കാനുള്ള വാട്ടര്‍ അതോരിറ്റിയുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. കൊട്ടിയത്ത് കിഴക്കുഭാഗത്തുള്ള ആശുപത്രിയിലേക്കു കണക്ഷന്‍ നല്‍കാനെടുത്ത കുഴി നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്നു മൂടി.
ബ്ലോക്ക് പഞ്ചായത്തംഗം മൈലക്കാട് സുനില്‍, പഞ്ചായത്തംഗം നദീറ കൊച്ചസന്‍ എന്നിവര്‍ വാട്ടര്‍ അതോരിറ്റി അസിസ്റ്റന്റ് എക്‌സി. എന്‍ജിനീയറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കണക്ഷന്‍ നല്‍കാനുള്ള നീക്കം നിര്‍ത്തിവച്ചത്.
കുടിവെള്ള ക്ഷാമം രൂക്ഷമായ കൊട്ടിയത്ത് ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള ജലം ഗാര്‍ഹികാവശ്യത്തിനല്ലാതെ വന്‍കിട സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത് പതിവാണെന്നു നാട്ടുകാര്‍ പറയുന്നു. പൈപ്പുകള്‍ പൊട്ടുന്നതു പതിവായതോടെ ശക്തി കുറച്ചാണ് ജലവിതരണം നടത്തുന്നത്. ഇതു കാരണം ഉയര്‍ന്ന പ്രദേശങ്ങളിലെ വീടുകളില്‍ പലപ്പോഴും വെള്ളം എത്താറില്ല.
നൂറു കണക്കിനു വീട്ടുകാരാണ് ജലക്ഷാമം കാരണം ബുദ്ധിമുട്ടനുഭവിക്കുന്നത്. എന്നാല്‍ കൊട്ടിയം വാട്ടര്‍ അതോരിറ്റിയിലെ ചില ഉദ്യോഗസ്ഥര്‍ ഇക്കാര്യം മറച്ചുവച്ചു ഈ പ്രദേശങ്ങളില്‍ ജപ്പാന്‍ ജലം സുലഭമായി ലഭിക്കുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചാണ് വന്‍കിട സ്ഥാപനങ്ങള്‍ക്ക് കണക്ഷന്‍ നല്‍കാനുള്ള അനുമതി സംഘടിപ്പിക്കുന്നത്.
മുന്‍പും ഈ ആശുപത്രിക്ക് കണക്ഷന്‍ നല്‍കാനുള്ള നീക്കം ജനപ്രതിനിധികളടക്കമുള്ളവര്‍ ഇടപെട്ട് തടഞ്ഞിരുന്നു. വന്‍തോതില്‍ ജലചൂഷണത്തിനു വഴിയൊരുക്കി കൊട്ടിയത്ത് വാഹന സര്‍വ്വീസ് സ്റ്റേഷനുകള്‍, ലോഡ്ജുകള്‍ എന്നിവയ്ക്ക് ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ നിന്നും കണക്ഷന്‍ നല്‍കുന്നത് വ്യാപകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."