തോട്ടറ പുഞ്ചയില്‍ നൂറുമേനി കൊയ്ത് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍
കൊച്ചി : വര്‍ഷങ്ങളോളം കൃഷി ചെയ്യാതെ തരിശായി കിടന്ന അരയന്‍കാവ് തോട്ടറ പുഞ്ചയില്‍ നൂറുമേനി കൊയ്യാന്‍ പങ്കാളിത്തം വഹിച്ചത് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍.
തരിശായി കിടന്ന 250 ഏക്കര്‍ പാടമാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സാമ്പത്തിക സഹായത്തോടെ കൃഷിഭൂമിയാക്കി മാറ്റിയത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സാമൂഹ്യ പ്രതിബദ്ധത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആറു ലക്ഷം രൂപയാണ് തോട്ടറ പുഞ്ചയില്‍ ഐ.ഒ.സി ചെലവഴിച്ചത്. നെല്‍വര്‍ഷമായി ആഘോഷിക്കുന്ന ഇക്കൊല്ലം നെല്‍കൃഷിക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പുതിയ മാനങ്ങളാണ് ലക്ഷ്യമിടുന്നത്. തോട്ടറ നെല്ലറയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുന്‍മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. വിവിധ സാമൂഹ്യ മേഖലകളില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സഹകരണം അനൂപ് ജേക്കബ് അനുസ്മരിച്ചു. സമൂഹത്തിന് ഗുണകരമായ പ്രവര്‍ത്തനങ്ങളില്‍ ഐ.ഒ.സിയുടെ കൂടുതല്‍ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ പി.എസ് മണിക്ക് ആദ്യ വിളവെടുപ്പ് കൈമാറി മുന്‍ എം.പി പി രാജീവാണു കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തത്.
തോട്ടറ പുഞ്ചയിലെ ശേഷിക്കുന്ന വയലേലകളില്‍ കൂടി വരും വര്‍ഷങ്ങളില്‍ നെല്‍കൃഷി നടത്താന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സഹകരണം ആമ്പല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജലജ മേനോന്‍ അഭ്യര്‍ഥിച്ചു. കൃഷിക്കാരുടേയും കാര്‍ഷിക മേഖലയുടേയും പുരോഗതിക്ക് ഐ.ഒ.സി നടത്തുന്ന സേവനങ്ങളെ എറണാകുളം കലക്ടര്‍ മുഹമ്മദ് വൈ. സഫറുള്ള അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."